x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: August 3, 2026 02:37 AM IST | Updated: August 3, 2026 02:37 AM IST

അറസ്റ്റിലായവർ

ക​ഴ​ക്കൂ​ട്ടം: സി​ഗ​റ​റ്റ് ക​ത്തി​ക്കാ​ൻ ലൈ​റ്റ​ർ ചോ​ദി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു യു​വാ​വി​നെ ക​മ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രു​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ തു​മ്പ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കു​ള​ത്തൂ​ർ എ​സ്എ​ൻ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം പേ​ച്ചു​വി​ളാ​കം വീ​ട്ടി​ൽ കൃ​ഷ്‌​ണ പ്ര​സാ​ദ് (37), നെ​യ്യാ​ർ ഡാം ​മ​ര​ക്കു​ന്നി​ൽ ഷ​മീ​ന ഭ​വ​നി​ൽ ഷ​മീ​ർ (30) എ​ന്നി​വ​രെ​യാ​ണ് തു​മ്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ കു​ള​ത്തൂ​ർ ത​മ്പു​രാ​ൻ​മു​ക്ക് യു​എ​സ്ടി ഗ്ലോ​ബ​ലി​നു സ​മീ​പം ഹോ​ട്ട​ലി​നു മു​ന്നി​ൽ​വ​ച്ച് പു​തു​കു​റി​ച്ചി ജോ​ഷീ​ല ഹൗ​സി​ൽ ജോ​ബി​ൻ ജോ​ണി​നെ (27)യാ​ണ് ഇ​രു​വ​രും ചേ​ർ​ന്നു ക​ന്പി​വ​ടി​കൊ​ണ്ടു ത​ല യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

Tags : NattuVishasham DistrictNews

Recent News

Corehub Up