ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ കുഴല്‍പ്പണം പിടികൂടിയപ്പോള്‍.
ആര്യങ്കാവ് : ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ 13 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. സേലം കണ്ണുംകുറിച്ചി ബോറിമേട് സ്വദേശികളായ ഏലുമലൈ ചിന്നപ്പ, ശക്തി സുബ്രമണ്യം എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈശാഖ് വി. പിള്ളയുടെ നേതൃത്വത്തില്‍ വാഹന പരിശോധനയിലാണ് രേഖകളില്ലാതെ കൊണ്ടുവന്ന പണം പിടികൂടിയത്.
സേലത്ത് നിന്നു പെരുമ്പാവൂരിലേക്ക് പോയ മഹീന്ദ്ര ബൊലെറോ വാഹനത്തില്‍ ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ തുണി സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ 500 രൂപയുടെ 100 എണ്ണം വീതമുള്ള 26 കെട്ടുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് കണ്ടെത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫൊറോസ് ഇസ്മായില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അനീഷ്, അശ്വന്ത് എസ്. സുന്ദരം, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ യോനാസ്, ജിയോ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്. പിടികൂടിയ പണവും പ്രതികളെയും തുടര്‍ നടപടികള്‍ക്കായി പിന്നീട് തെന്മല പൊലിസിന് കൈമാറി.