കാഞ്ഞങ്ങാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ കാറിൽ വില്പനയ്ക്കെത്തിച്ച 12.75 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിലായി. കാഞ്ഞങ്ങാട് കുറുന്തൂർ സ്വദേശി അബ്ദുൾ സഫ്വാൻ (29), പടന്നക്കാട് സ്വദേശി മുഹമ്മദ് ആഷിഖ് (24) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം 4:45ഓടെ അജാനൂർ അബ്ദുൾ റഹ്മാൻ നഗറിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലാണ് പ്രതികൾ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പ്രതികൾ സഞ്ചരിച്ച കാറും മൊബൈൽ ഫോണുകളും ഇലക്ട്രോണിക് വെയിംഗ് മെഷീനും പോലീസ് കസ്റ്റഡിയിലെടുത്തു.
Tags : Nattuvishesham Districtnews with MDMA