x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ​സ്ത്യ​വ​ന​ത്തി​ൽ ക​ട​ന്ന​ലിന്‍റെ കു​ത്തേ​റ്റു ര​ണ്ടുപേ​ർ​ക്കു പരിക്ക്

വെബ് ഡെസ്ക്
Published: August 17, 2026 12:45 AM IST | Updated: August 17, 2026 12:45 AM IST

പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുന്നു.

കോ​ട്ടൂ​ർ: കോ​ട്ടൂ​ർ അ​ഗ​സ്ത്യ​വ​ന​ത്തി​നു​ള്ളി​ൽ ഫോ​റ​സ്റ്റി​ന്‍റെ ഫ​യ​ർലൈ​ൻ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ക​ട​ന്ന​ൽ കു​ത്തേ​റ്റു ര​ണ്ടു പേ​ർ​ക്ക് പരിക്കേറ്റു.
പേ​പ്പാ​റ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ക​മ​ല​കം ഊ​രി​ൽ നി​ന്നു​ള്ള സി​ന്ധു, ക​രു​മി എ​ന്നി​വ​ർ​ക്കാ​ണ് കാ​ട്ടി​നു​ള്ളി​ൽവ​ച്ച് ക​ട​ന്ന​ലിന്‍റെ കു​ത്തേ​റ്റ​ത്. ഫ​യ​ർ ലൈ​ൻ നി​ർ​മാ​ണ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കെ​യാ​ണ് ഇ​രു​വ​ർ​ക്കുമെതി രേ ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​ പ​രി​ക്കുണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up