x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ലെ ഉ​ണ​ങ്ങി​യ തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് ബൈക്ക് യാത്രക്കാരായ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ​രി​ക്ക്


Published: December 7, 2025 10:45 PM IST | Updated: December 7, 2025 10:45 PM IST

പാ​ലാ: റോ​ഡ​രി​കി​ല്‍​നി​ന്ന ഉ​ണ​ങ്ങി​യ തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളോം​കു​ളം-കി​ഴ​പ​റ​യാ​ര്‍ റോ​ഡി​ല്‍ ത​റ​പ്പേ​ല്‍ ഭാ​ഗ​ത്താ​ണ് സം​ഭ​വം. കി​ഴ​പ​റ​യാ​ര്‍ ക​ണ്ട​ത്തി​ല്‍ ബെ​ന്‍ ബാ​സ്റ്റി​ന്‍ (21), പ​ന്ത​ലാ​നി​ക്ക​ല്‍ പ്ര​വീ​ണ്‍ ജോ​ണി (18) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ ബെന്‍ ബാ​സ്റ്റി​ന്‍ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഉ​ണ​ങ്ങി​യ തെ​ങ്ങ് വൈ​ദ്യു​തി​ലൈ​നി​ലേ​ക്കും തു​ട​ര്‍​ന്ന് ഇ​വ​രു​ടെ ദേ​ഹ​ത്തേ​ക്കും വീ​ണ​തോ​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

റോ​ഡ​രി​കി​ലെ ഉ​ണ​ങ്ങി​യ തെ​ങ്ങ് വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് ഒ​ട്ടേ​റെ​ത്ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വ​ള്ളോം​കു​ളം-​ചി​ല​മ്പി​ല്‍ റോ​ഡി​ല്‍ പാ​ലാ​ക്കാ​ട് മു​ണ്ട​മ​റ്റം ഭാ​ഗ​ത്തും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി ഉ​ണ​ങ്ങി​യ തെ​ങ്ങ് നി​ല്‍​ക്കു​ന്നു​ണ്ട്. ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളും സ്‌​കൂ​ള്‍ ബ​സു​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളു​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളും ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. റോ​ഡ് വ​ശ​ങ്ങ​ളി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​ നി​ല്‍​ക്കു​ന്ന ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെട്ടു.

Tags : coconut tree falls nattuvisesham local news

Recent News

Corehub Up