x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ടു​മ്പ​ന്നൂ​ർ-കൈ​ത​പ്പാ​റ-മ​ണി​യാ​റൻകു​ടി റോ​ഡ് നി​ർ​മാ​ണ​ത​ട​സം നീ​ങ്ങു​ന്നു: ഡീ​ൻ കു​ര്യാ​ക്കോ​സ്


Published: June 10, 2026 11:33 PM IST | Updated: June 10, 2026 11:33 PM IST

ചെ​റു​തോ​ണി: ഉ​ടു​മ്പ​ന്നൂ​ർ - കൈ​ത​പ്പാ​റ - മ​ണി​യാ​റ​ൻ​കു​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത​ട​സം നീ​ങ്ങി​യ​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ൽ നി​ല​വി​ലു​ള്ള വീ​തി​യി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് നി​ർ​മി​ക്കു​ന്ന​തി​ന് ക​രാ​ർ ന​ൽ​കി പ​ണി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ​ക്കാ​യി നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കാ​ൻ വ​നം​വ​കു​പ്പ് സ്ഥ​ലം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ര​ൻ റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

റോ​ഡ് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി വ​നം വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​നെ നേ​രി​ൽ​ക്ക​ണ്ട് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ന് സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​നം​മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ൽ നി​ല​വി​ലെ നി​ബ​ന്ധ​ന​ക​ൾ​ക്കും നി​യ​മ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ താ​ത്കാ​ലി​ക​മാ​യി സ്ഥ​ലം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി എം​പി അ​റി​യി​ച്ചു.

നി​ർ​മാ​ണ​ജോ​ലി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​ക്കാ​നും ഇ​തി​നാ​ൽ ക​ഴി​യു​മെ​ന്ന് എം​പി പ​റ​ഞ്ഞു. 2020ൽ ​റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​ക​യും 2023ൽ ​ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും നേ​ടി​യെ​ടു​ത്ത് 2023 ന​വം​ബ​റി​ൽ ക​രാ​ർ ന​ൽ​കി​യ​താ​ണ്.

Tags : Nattuvishesham Local News Road Construction Dean Kuriakose

Recent News

Corehub Up