x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഉ​മ്മ​ന്‍​ചാ​ണ്ടി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ജീ​വി​ക്കു​ന്ന നേ​താ​വ്’

വെബ് ഡെസ്ക്
Published: July 19, 2026 12:24 AM IST | Updated: July 19, 2026 12:24 AM IST

ഡി​സി​സി ഓ​ഫീ​സി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണം പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: അ​ധി​കാ​ര​ത്തി​ന്‍റെ ഉ​യ​ര​ങ്ങ​ളി​ല്‍ ഇ​രി​ക്കു​മ്പോ​ഴും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ള്‍​ക്കാ​നും പ​രി​ഹ​രി​ക്കാ​നും പ​രി​ശ്ര​മി​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ എ​ന്നും ജീ​വി​ക്കു​ന്ന നേ​താ​വാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലാ​ളി​ത്യ​വും വി​ന​യ​വും സ​ത്യ​സ​ന്ധ​ത​യും ആ​ത്മാ​ര്‍​ഥ​ത​യും അ​ദ്ദേ​ഹ​ത്തെ മ​റ്റു​ള്ള​വ​രി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​നാ​ക്കി. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ജീ​വി​ക്കു​ക​യും അ​വ​രു​ടെ നേ​താ​വാ​യി തു​ട​രു​ക​യും ചെ​യ്ത ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ശൈ​ലി കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന് എ​ന്നും മാ​തൃ​ക​യാ​ണെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ്, നേ​താ​ക്ക​ളാ​യ പി.​കെ. ജ​യ​ല​ക്ഷ​മി, പി.​പി. ആ​ലി, വി.​എ. മ​ജീ​ദ്, കെ.​കെ. വി​ശ്വ​നാ​ഥ​ന്‍, കെ.​വി. പോ​ക്ക​ര്‍ ഹാ​ജി, ഒ.​വി. അ​പ്പ​ച്ച​ന്‍, എം.​എ. ജോ​സ​ഫ്, ബി​നു തോ​മ​സ്, ന​ജീ​ബ് ക​ര​ണി, ജി. ​വി​ജ​യ​മ്മ, മാ​ണി ഫ്രാ​ന്‍​സീ​സ്, ശോ​ഭ​ന കു​മാ​രി, ബീ​ന ജോ​സ്, പി. ​വി​നോ​ദ് കു​മാ​ര്‍, പോ​ള്‍​സ​ണ്‍ കൂ​വ​ക്ക​ല്‍, ബി. ​സു​രേ​ഷ് ബാ​ബു, ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ, എ.​എ. വ​ര്‍​ഗീ​സ്, ഉ​ഷ ത​മ്പി, സു​രേ​ഷ്ബാ​ബു വാ​ള​ല്‍, ഇ.​വി. ഏ​ബ്ര​ഹാം, വേ​ണു കീ​ഴ്‌​ശേ​രി, ശ​ശി പ​ന്നി​ക്കു​ഴി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News

Recent News

Corehub Up