x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത റീ​ൽ​സ് ചി​ത്രീ​ക​ര​ണം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ദേ​വ​സ്വം ബോ​ർ​ഡ്

വെബ് ഡെസ്ക്
Published: July 31, 2026 11:22 PM IST | Updated: July 31, 2026 11:22 PM IST

പ്രതീകാത്മക ചിത്രം

ചെ​ങ്ങ​ന്നൂ​ർ: പ്ര​ശ​സ്ത​മാ​യ ചെ​ങ്ങ​ന്നൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യ​ചി​ത്ര​ങ്ങ​ളും റീ​ൽ​സു​ക​ളും ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക്ഷേ​ത്രം അ​ട​ച്ചി​രു​ന്ന സ​മ​യ​ത്ത് അ​ന​ധി​കൃ​ത​മാ​യി അ​ക​ത്തു​ക​ട​ന്നാ​ണ് വ്യ​ക്തി​ഗ​ത ലാ​ഭ​ങ്ങ​ൾ​ക്കാ​യി ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ദേ​വ​സ്വം സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ അ​ഖി​ൽ ജി. ​കു​മാ​ർ ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി.

ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ടി​ന​ക​ത്ത് അ​നു​മ​തി​യി​ല്ലാ​തെ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നും ക്ഷേ​ത്ര​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ൾ​ക്കും ശു​ദ്ധി​ക്കും ഭം​ഗം വ​രു​ത്തി​യ​തി​നു​മെ​തി​രേ​യാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി ചി​ത്രീ​ക​രി​ച്ച റീ​ൽ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.  ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ശ​ബ​രീ​ശ്വ​ര സേ​വാ സ​മി​തി അം​ഗ​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ ചെ​ങ്ങ​ന്നൂ​ർ ദേ​വ​സ്വം മാ​നേ​ജ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​നേ​ജ​ർ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​തും പൊ​ലീ​സി​നെ സ​മീ​പി​ച്ച​തും.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണ​വും തു​ട​ർ​ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. ക്ഷേ​ത്ര​ങ്ങ​ളു​ടെ വി​ശു​ദ്ധി​യും ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​നു​മ​തി​യി​ല്ലാ​തെ​ചി​ത്രീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : police complaint NattuVishasham DistrictNews

Recent News

Corehub Up