x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ഡ്രൈ​വിം​ഗ്: പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി പൊ​ലി​സ്

വെബ് ഡെസ്ക്
Published: October 30, 2026 02:05 AM IST | Updated: October 30, 2026 02:05 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ര്‍​ഗോ​ഡ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രു​ടെ ഡ്രൈ​വിം​ഗി​നെ​തി​രെ ക​ര്‍​ശ​ന​ന​ട​പ​ടി​യു​മാ​യി പൊ​ലി​സ്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക​ള്‍ ഓ​ടി​ച്ച 21 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി.

കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് നി​ന്നു 17കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ ഹൊ​സ്ദു​ര്‍​ഗ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ന് സ്‌​കൂ​ട്ട​റോ​ടി​ക്കാ​ന്‍ ന​ല്‍​കി​യ​തി​ന് കു​ശാ​ല്‍​ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ സ​ഹോ​ദ​രി​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. 16കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് നി​ന്നു പി​ടി​കൂ​ടി. ആ​വി​യി​ല്‍ സ്വ​ദേ​ശി​നി​യാ​യ മാ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു.

മേ​ല്‍​പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ന് പ​രി​ധ​യി​ല്‍ 16കാ​ര​ന്‍ ഓ​ടി​ച്ച ബു​ള്ള​റ്റ് പി​ടി​കൂ​ടി. ആ​ര്‍​സി ഉ​ട​മ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ​ട​ന്ന​യി​ല്‍ 16കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ പി​ടി​കൂ​ടി മാ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. പൈ​ക്ക​യി​ല്‍ 15കാ​ര​ന്‍ ഓ​ടി​ച്ച ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​ര്‍ പി​ടി​കൂ​ടു​ക​യും ബ​ദി​യ​ഡു​ക്ക പൊ​ലി​സ് പി​താ​വി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ബ​ന്തി​യോ​ട്ട് നി​ന്ന് 16കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ കു​മ്പ​ള പൊ​ലി​സ് പി​ടി​കൂ​ടി. സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യ മൊ​ഗ്രാ​ല്‍ സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ഉ​ദു​മ പ​ള്ള​ത്ത് നി​ന്ന് 17 കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലി​സ് മാ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. മീ​പ്പു​ഗി​രി​യി​ല്‍ നി​ന്ന് 17കാ​ര​ന്‍ ഓ​ടി​ച്ച ബൈ​ക്ക് കാ​സ​ര്‍​ഗോ​ഡ് പൊ​ലി​സ് പി​ടി​കൂ​ടി പി​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. കു​മ്പ​ള​യി​ല്‍ 17കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ പി​ടി​കൂ​ടി പി​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. ബേ​ഡ​കം ക​ല്ല​ട​ക്കു​റ്റി​യി​ല്‍ നി​ന്ന് 17കാ​ര​ന്‍ ഓ​ടി​ച്ച ബൈ​ക്ക് മ​ഞ്ചേ​ശ്വ​രം പൊ​ലി​സ് പി​ടി​കൂ​ടി സ​ഹോ​ദ​ര​നെ​തി​രെ കേ​സെ​ടു​ത്തു. ഇ​വി​ടെ നി​ന്നും 17കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ പി​ടി​കൂ​ടു​ക​യും മാ​താ​വി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

കാ​ഞ്ഞ​ങ്ങാ​ട് ഇ​ക്ബാ​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ന്ന് 17കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ ഹൊ​സ്ദു​ര്‍​ഗ് പൊ​ലി​സ് പി​ടി​കൂ​ടി ഇ​ള​യ​മ്മ​ക്കെ​തി​രെ ക​സെ​ടു​ത്തു. പി​റ​കി​ല്‍ മ​റ്റൊ​രു കു​ട്ടി​യെ ഇ​രു​ത്തി 16കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ കൊ​ല്ലാ​ട​യി​ല്‍ നി​ന്ന് ചി​റ്റാ​രി​ക്കാ​ല്‍ പൊ​ലി​സ് പി​ടി​കൂ​ടി. പി​റ​കി​ല്‍ ഇ​രു​ന്ന വാ​ഹ​ന ഉ​ട​മ​യാ​യ കു​ട്ടി​യു​ടെ മാ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. ചെ​റു​വ​ത്തൂ​ര്‍ കു​ഴി​ഞ്ഞ​ടി​യി​ല്‍ നി​ന്ന് ച​ന്തേ​ര പൊ​ലി​സ് 14കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​യ്യ​ങ്കി സ്വ​ദേ​ശി​യാ​യ പി​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. കോ​ട്ട​പ്പു​റ​ത്ത് നി​ന്നു 17കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ നീ​ലേ​ശ്വ​രം പൊ​ലി​സ് പി​ടി​കൂ​ടി. മ​ര​ക്കാ​പ്പ് ക​ട​പ്പു​റം സ്വ​ദേ​ശി​യാ​യ പി​താ​വി​നെ​ത​രെ കേ​സെ​ടു​ത്തു.

ഷി​റി​യ കു​ന്നി​ല്‍ 16കാ​ര​ന്‍ ഓ​ടി​ച്ച ബു​ള്ള​റ്റ് കു​മ്പ​ള പൊ​ലി​സ് പി​ടി​കൂ​ടി മാ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. പ​ണാം​കോ​ട് നി​ന്നു 17കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ പി​ടി​കൂ​ടി​യ രാ​ജ​പു​രം പൊ​ലി​സ് പി​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. മാ​ങ്ങാ​ട്ട് നി​ന്നു 17കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ പി​ടി​കൂ​ടി മാ​താ​വി​നെ​തി​രെ മേ​ല്‍​പ​റ​മ്പ് പൊ​ലി​സ് കേ​സെ​ടു​ത്തു. സീ​താം​ഗോ​ളി​യി​ല്‍ കാ​റോ​ടി​ച്ച 16കാ​ര​നെ കു​മ്പ​ള പൊ​ലി​സ് പി​ടി​കൂ​ടി. ബ​ന്ധു​വാ​യ ബാ​ഡൂ​ര്‍ സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Tags :

Recent News

Corehub Up