x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നെ​ത്തി​യ വ​യോ​ധി​കയ്​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത സ​മ്മാ​നം

വെബ് ഡെസ്ക്
Published: October 30, 2026 01:57 AM IST | Updated: October 30, 2026 01:57 AM IST

ചു​ള്ളി ഉ​ന്ന​തി​യി​ലെ മാ​ധ​വി​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം സാ​രി സ​മ്മാ​നി​ക്കു​ന്നു.

ബ​ളാ​ൽ: ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നാ​യി ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ​താ​യി​രു​ന്നു ചു​ള്ളി ഉ​ന്ന​തി​യി​ലെ എ​ൺ​പ​തു​കാ​രി​യാ​യ വാ​രി​ക്കു​ഴി​യി​ൽ മാ​ധ​വി. ആ ​സ​മ​യ​ത്താ​ണ് സാ​രി വി​ല്പ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കെ​ത്തി​യ​ത്. പ​ല നി​റ​ങ്ങ​ളി​ലു​മു​ള്ള മ​നോ​ഹ​ര​മാ​യ സാ​രി​ക​ൾ അ​വ​ർ ഓ​ഫീ​സ് വ​രാ​ന്ത​യി​ൽ നി​ര​ത്തി​വ​ച്ച​പ്പോ​ൾ കൗ​തു​ക​ത്തോ​ടെ​യും ചെ​റി​യൊ​രു മോ​ഹ​ത്തോ​ടെ​യും മാ​ധ​വി​യും ഒ​ന്നു​ര​ണ്ടെ​ണ്ണം എ​ടു​ത്തു​നോ​ക്കി.

ഇ​ത് ക​ണ്ടു​കൊ​ണ്ട് അ​ടു​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം സാ​രി വാ​ങ്ങു​ന്നു​ണ്ടോ എ​ന്ന് സ്നേ​ഹ​പൂ​ർ​വം അ​ന്വേ​ഷി​ച്ചു. കൈ​യി​ൽ പൈ​സ ഇ​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു ഒ​രു ചെ​റു​പു​ഞ്ചി​രി​യോ​ടെ മാ​ധ​വി​യു​ടെ മ​റു​പ​ടി.

ഇ​ഷ്ട​പ്പെ​ട്ട ഒ​രു സാ​രി എ​ടു​ത്തോ​ളൂ​വെ​ന്നും പൈ​സ താ​ൻ കൊ​ടു​ത്തോ​ളാ​മെ​ന്നും രാ​ജു ക​ട്ട​ക്ക​യം പ​റ​ഞ്ഞു. ആ​ദ്യം മ​ടി​ച്ചു​നി​ന്നെ​ങ്കി​ലും മാ​ധ​വി​യു​ടെ വാ​ർ​ഡി​ലെ മെം​ബ​ർ കൂ​ടി​യാ​യ ക​ട്ട​ക്ക​യം ഒ​രു കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ മാ​ധ​വി ആ ​സ്നേ​ഹ​സ​മ്മാ​നം ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു. മാ​ധ​വി ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തു ന​ൽ​കി​യ സാ​രി​യാ​ണ് രാ​ജു ക​ട്ട​ക്ക​യം വാ​ങ്ങി​ന​ൽ​കി​യ​ത്. ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​വേ​ണ്ടി ബു​ദ്ധി​മു​ട്ടി​യെ​ത്തി​യ വ​യോ​ധി​ക​യ്ക്ക് ല​ഭി​ച്ച അ​പ്ര​തീ​ക്ഷി​ത സ​മ്മാ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷം പ​ക​ർ​ന്നു.

Tags :

Recent News

Corehub Up