കണമല: ഐക്യമാണ് സഭയുടെ സമ്പത്തെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര് ജോസ് പുളിക്കല്. കാഞ്ഞിരപ്പള്ളി രൂപതയുടെ സഭാദിനം കണമല സെന്റ് തോമസ് പള്ളിയില് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ഭൗതികമായ എല്ലാ നേട്ടങ്ങളെക്കാളുമുപരി സഭയെ ഒന്നിപ്പിച്ചുനിര്ത്തുന്ന ഘടകം ഐക്യമാണ്. പരസ്പരം കൈകോര്ത്തുള്ള ഇത്തരത്തിലുള്ള മുന്നേറ്റമാണ് വലിയ വിജയങ്ങള്ക്കു കാരണമാകുന്നതെന്നും മാര് ജോസ് പുളിക്കല് കൂട്ടിച്ചേര്ത്തു.
സഭാദിനത്തോടനുബന്ധിച്ച് രൂപത എകെസിസിയുടെ നേതൃത്വത്തില് കണമലയില് നസ്രാണി സമുദായ സംഗമവും സമുദായ ശക്തീകരണ വര്ഷ ഉദ്ഘാടനവും നടത്തി.
എകെസിസി കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് കെ.കെ. ബേബി കണ്ടത്തില്, വികാരി ഫാ. സെബിന് ഉള്ളാട്ട്, ഡയറക്ടര് ഫാ. ജസ്റ്റിന് മതിയത്ത്, ഗ്ലോബല് വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്, രൂപത ജനറല് സെക്രട്ടറി ജോസഫ് പണ്ടാരക്കളം, രൂപത ട്രഷറര് ജോജോ തെക്കുംചേരിക്കുന്നേല്, ഗ്ലോബല് സമിതി അംഗം ടെസി ബിജു പാഴിയാങ്കല്, ജോസുകുട്ടി കല്ലൂക്കുളങ്ങര തുടങ്ങിയവര് നേതൃത്വം നല്കി.
Tags : nattu vishesham Unity is the Church's wealth