x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ സ​ന്ധി​യി​ല്ലാ പോ​രാ​ട്ടം: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്


Published: June 27, 2026 06:40 AM IST | Updated: June 27, 2026 06:40 AM IST

ഇ​ള​മ്പ​ള്ളൂ​ര്‍ എ​സ്എ​ന്‍​എ​സ് എം​എ​ച്ച്എ​സ്എ​സി​ല്‍ കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച ല​ഹ​രി

കു​ണ്ട​റ: ല​ഹ​രി​ക്കെ​തി​രേ സ​ന്ധി​യി​ല്ലാ പോ​രാ​ട്ട​മാ​ണ് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് സാം​സ്‌​കാ​രി​ക-​ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. ഇ​ള​മ്പ​ള്ളൂ​ര്‍ എ​സ്എ​ന്‍​എ​സ് എം ​എ​ച്ച്എ​സ്എ​സി​ല്‍ കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​ട​ര്‍​ന്ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ലി​ജി ആ​ര്‍. സ​ജി ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി. ഇ​ള​മ്പ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ഗോ​പ​ന്‍, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​വ​ര്‍​ഗീ​സ്, റൂ​റ​ല്‍ എ​സ്പി ​ഷാ​ജി സു​ഗു​ണ​ന്‍, ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Local News Nattuvishesham Kollam P.C. Vishnunath

Recent News

Corehub Up