x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​മം​ഗ​ലം തി​രു​ഹൃ​ദ​യ പള്ളി ശ​താ​ബ്ദി ആ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 29, 2026 02:03 AM IST | Updated: September 29, 2026 02:03 AM IST

വ​ള​മം​ഗ​ലം പ​ള്ളി​യു​ടെ ശ​ദാ​ബ്ദി അ​ലോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ട് വി​കാ​രി ഫാ ​മാ​ത്യു വ​രി​ക്കാ​ട്ടു​പാ​ടം പ​താ​ക ഉ​യ​ർ​ത്തു​ന്നു

തു​റ​വൂ​ർ : വ​ള​മം​ഗ​ലം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി . ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ടു​ള്ള ശ​താ​ബ്ദി പ​താ​ക , ദീ​പ​ശി​ഖ പ്ര​യാ​ണം കോ​ടം​തു​രു​ത്ത് സെ​ന്‍റ് ആ​ൻ​റ​ണീ​സ് പ​ള്ളി​യി​ൽ​നി​ന്നും പ​താ​ക​പ്ര​യാ​ണം തു​റ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ചു. പ​ള്ളി​വി​കാ​രി ഫാ. ​മാ​ത്യു വാ​രി​ക്കാ​ട്ടു​പാ​ടം പ​താ​ക​യും, ദീ​പ​ശി​ഖ​യും ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി വൈ​കി​ട്ട് ഏ​ഴി​ന് വ​ള​മം​ഗ​ലം പ​ള്ളി​യി​ൽ എ​ത്തി ശ​ദാ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ടു​ള്ള പ​താ​ക​യു​യ​ർ​ത്തി. ജൂ​ബി​ലി ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6. 45 തി​രു​ഹൃ​ദ​യ ജ​പ​മാ​ല ഏ​ഴി​ന് ദി​വ്യ​ബ​ലി , മു​ഖ്യ​കാ​ർ​മ്മി​ക​ൻ ഫാ. ​വി​ൻ തോ​മ​സ് കു​രി​ക്ക​ൽ.

ന​വീ​ക​രി​ച്ച വ​ള​മം​ഗ​ലം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ചെ​രി​പ്പും ശ​താ​ബ്ദി സ​മ്മേ​ള​ന​വും ഉ​ച്ച​ക​ഴി​ഞ്ഞ് 3 . 45 ന് ​ന​ട​ക്കും. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് ദേ​വാ​ല​യ വെ​ഞ്ചെ​രി​പ്പ്. വൈ​കി​ട്ട് 6.30 ന് ​ശ​താ​ബ്‌​ദി സ​മാ​പ​ന സ​മ്മേ​ള​നം.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും .ബി​ഷ​പ്പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ എം ​പി അ​ഡ്വ. എ ​എം ആ​രി​ഫ്, ദെ​ലീ​മ്മ ജോ​ജോ , എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. ​ജി​മ്മി പൂ​ച്ച​ക്കാ​ട് , തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ്മി​ണി ബാ​ബു​രാ​ജ്, സി​സ്റ്റ​ർ ആ​ൻ​സി​ലി​ൻ കാ​രി​കു​ളം , ഫാ. ​സി​ബി പു​ത്ത​ൻ പ​റ​മ്പി​ൽ, ഷൈ​ല ശ്രീ​നി​വാ​സ​ൻ , ഫാ. ​പീ​റ്റ​ർ ക​ണ്ണ​മ്പു​ഴ, മോ​ളി രാ​ജേ​ന്ദ്ര​ൻ , ഫാ ​മാ​ത്യു വാ​രി​ക്കാ​ട്ടു​പാ​ടം , ജോ​മോ​ൻ കോ​ട്ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.

Tags : NattuVishesham DistrictNews

Recent News

Corehub Up