x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല തി​രി​ച്ചു​പി​ടി​ക്കാ​ൻ വ​ർ​ഗീ​സ് മാ​മ്മൻ


Published: March 18, 2026 06:21 AM IST | Updated: March 18, 2026 06:21 AM IST

തി​രു​വ​ല്ല: അ​ഡ്വ. വ​ർ​ഗീ​സ് മാ​മ്മ​നെ തി​രു​വ​ല്ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ​ഫ് വി​ഭാ​ഗം) പ്ര​ഖ്യാ​പി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ വ​ർ​ഗീ​സി​ലൂ​ടെ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ.

ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​യ​ര്‍​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ച വ​ർ​ഗീ​സി​ന്‍റെ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ക​ന്നി​യ​ങ്ക​മാ​ണി​ത്.

മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ അ​ല്മാ​യ ട്ര​സ്റ്റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ തി​രു​വ​ല്ല​യി​ലെ പൊ​തു​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​ണ്.ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ന​ട​ന്ന ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ അ​ഖി​ല ലോ​ക കൗ​ണ്‍​സി​ലി​ലും താ​യ്‌​ല​ൻ​ഡി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര സ​ര്‍​വ​മ​ത സ​മ്മേ​ള​ന​ത്തി​ലും പ്ര​തി​നി​ധി​യാ​യി​രുന്നു.

Tags : nattu vishesham Varghese Mamman return

Recent News

Corehub Up