വാറ്റ് ചാരായവുമായി മണിയെ പിടികൂടിയപ്പോള്‍.
കാളികാവ്: വീടിന്റെ പിന്‍ഭാഗത്തെ സ്ഥലത്ത് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ 9.750 ലിറ്റര്‍ വാറ്റ് ചാരായം കണ്ടെത്തി. വീട്ടുടമയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓപറേഷന് തണ്ടറിന്റെ ഭാഗമായയുള്ള പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്.
സംഭവത്തില്‍ നിരവധി അബ്കാരി കേസില്‍ പ്രതിയായവണ്ടൂര് വില്ലേജില്‍ കൂരാട്കുത്തന്നൂര് വീട്ടില്‍ മണി (56) യെ നിലമ്പൂര്‍ സര്‍ക്കിൾ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വി. സുഭാഷും സംഘവും അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ സി.കെ. റംഷുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. ആബിദ്, കെ.പി. മുഹമ്മദ് ഫാസില്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എ.കെ. നിമിഷ, ഡ്രൈവര്‍ മഹമൂദ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Tags : Nattuvishesham District News