നെന്മാറ കൃഷിഭവന്റെ നേതൃത്വത്തിൽ പച്ചക്കറിത്തൈകളുടെയും ചെടിച്ചട്ടിയുടെയും വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ജയൻ ഉദ്ഘാടനം ചെയ്യുന്നു.
നെന്മാറ: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പച്ചക്കറി വികസനപദ്ധതിയിൽ ചെടിച്ചട്ടികൾ വിതരണം ചെയ്തു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, അടുക്കളത്തോട്ടകൃഷി വ്യാപിപ്പിക്കുക, സുരക്ഷിതഭക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ നെന്മാറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 625 ചെടിച്ചട്ടികളും, മുളക്, വഴുതന, പയർ, വെണ്ട എന്നീ പച്ചക്കറി തൈകളും, പോട്ടിംഗ് മിശ്രിതവും വളവുമാണ് വിതരണം ചെയ്തത്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ജയൻ നിർവഹിച്ചു. കൃഷി ഓഫീസർ വി. അരുണിമ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, നിഷ ശിവദാസ്, സൗമ്യ വിജയ്, വി. ലിഖിത, കെ. സുനിത, ജി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.