പിലാത്തറ: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്ഥിനി മരിച്ചു. വിളയാങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസര്ച്ച് ആൻഡ് അഡ്വാന്സ് സ്റ്റഡീസിലെ ഒന്നാം വര്ഷ ബിഎസ്സി സൈക്കോളജി വിദ്യാര്ഥിനി കടന്നപ്പള്ളി ചന്തപ്പുരയിലെ മാളവിക (18) യാണ് മരിച്ചത്.
പിലാത്തറ-പഴയങ്ങാടി റോഡില് പെരിയാട്ട് ബസ്സ്റ്റോപ്പിന് സമീപം കഴിഞ്ഞ എട്ടിനായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റതിനെ തുടര്ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു.
അപകടത്തില് ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠിയും തലശേരി ചൊക്ലി സ്വദേശിനിയുമായ ആര്യ (18), ബുള്ളറ്റ് ബൈക്കിലെ യാത്രക്കരായ പഴയങ്ങാടി പള്ളിക്കര സ്വദേശി റെയ്സ് (19), റഫീദ് (21) എന്നിവര്ക്കും അപകടത്തില് പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെയാണ് മാളവിക മരിച്ചത്. കടന്നപ്പള്ളി ചന്തപ്പുരയിലെ രഞ്ജിത്ത്-സൗമ്യ ദന്പതികളുടെ മകളാണ്. സഹോദരി: വൈഗ.
Tags : local nattuvishesham Vehicle accident