x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചുകൊ​ന്നു


Published: March 1, 2026 06:47 AM IST | Updated: March 1, 2026 06:47 AM IST

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് - വാ​ളി​യ​റ പ്ര​ദേ​ശ​ത്ത് വീ​ടി​ന​ക​ത്ത് ക​യ​റി​യ മു​ള്ള​ൻ​പ​ന്നി​യെ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി അ​ടി​ച്ചു കൊ​ന്ന​താ​യി പ​രാ​തി. സം​ഭ​വ​ത്തെ തു​ട​ർ​ന്നു വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വീ​ട്ടി​ന​ക​ത്തെ​ത്തി​യ മു​ള്ള​ൻ​പ​ന്നി​യെ ക​ണ്ട വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു. നാ​ട്ടു​കാ​ർ സ്ഥ​ല​ത്തു കൂ​ടി​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി സ്ഥ​ല​ത്തെ​ത്തി വീ​ടി​ന​ക​ത്തു ക​യ​റി ഇ​രു​മ്പു​ക​മ്പി ഉ​പ​യോ​ഗി​ച്ച് മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു കൊ​ന്ന​തെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ൽ ശ​ശി ഒ​ളി​വി​ലാ​ണ്. ശ​ശി​യു​ടെ വീ​ട്ടി​ൽ വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം മു​ള്ള​ൻ​പ​ന്നി​യെ കൊ​ല്ലു​ക​യോ, കൈ​വ​ശം വെ​ക്കു​ക​യോ, മാം​സം വി​ൽ​ക്കു​ക​യോ ചെ​യ്താ​ൽ ക​ർ​ശ​ന​മാ​യ ശി​ക്ഷ ല​ഭി​ക്കും. ചു​രു​ങ്ങി​യ​ത് മൂ​ന്നു​വ​ർ​ഷം മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ ക​ഠി​ന ത​ട​വും കു​റ​ഞ്ഞ​ത് 25,000 രൂ​പ മു​ത​ൽ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന​താ​ണ്.

കു​റ്റം ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷം ത​ട​വും പി​ഴ​യും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. പ​ന്നി​യെ ശ​ശി ക​മ്പി​കൊ​ണ്ട് അ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി വി​വാ​ദ​ങ്ങ​ളും കേ​സു​ക​ളും ഇ​പ്പോ​ൾ ത​ന്നെ ശ​ശി​യു​ടെ പേ​രി​ലു​ണ്ട്. എന്നാൽ താൻ പ​ന്നി​യെ കൊ​ന്നി​ട്ടി​ല്ലെ​ന്നും വാ​ഹ​നം ഇ​ടി​ച്ചു ച​ത്തുകി​ട​ന്ന പ​ന്നി ച​ത്തുവെ​ന്ന്‌ ഉ​റ​പ്പു വ​രു​ത്തു​കമാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വെ​ള്ള​നാ​ട് ശ​ശി പ​റ​ഞ്ഞു.

Tags : nattu vishesham Vellanadu Panchayat President

Recent News

Corehub Up