ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ട്രോഫി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബികോം പ്രഫഷണല്‍ വിഭാഗം വെന്റോറ 2026 ബ്രാൻഡ് ന്യു ഡേ എന്ന ഇന്റര്‍കോളജ് മാനേജ്മെന്റ് ബിസിനസ് ഫെസ്റ്റ് സംഘടിപ്പിച്ചു.വിവിധ കോളജുകളില്‍നിന്നായി 300 ലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഒമ്പത് ആവേശകരമായ മത്സരങ്ങളാണ് നടന്നത്.
സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷതവഹിച്ചു. ബികോം പ്രഫഷണല്‍ വിഭാഗം കോഓര്‍ഡിനേറ്റര്‍ ഡോ. കെ.ഒ. ഫ്രാന്‍സിസ്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം കോഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന് എന്നിവര്‍ സംസാരിച്ചു.
വിവിധ ഇനങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ സഹൃദയ കോളജ് വെന്റോറ 2026ന്റെ ഓവറോള്‍ ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
Tags : Fest NattuVishesham DistrictNews