x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​മി​തിക​ളി​ൽ ന​ട്ടംതി​രി​ഞ്ഞ് വിഴിഞ്ഞം ഫിഷറീസ് അ​ധി​കൃ​ത​ർ

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ
Published: August 7, 2026 12:52 AM IST | Updated: August 7, 2026 12:52 AM IST

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം : ക​ട​ലി​ൽ കാ​ണാ​താ​യി ഒ​രാ​ഴ്ച ക​ഴി​യു​മ്പോ​ഴും പു​ല്ലു​വി​ള സ്വ​ദേ​ശി ജോ​ൺ മ​ത്യാ​സി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ​യും ഉ​ൾ​ക്ക​ട​ൽ​വ​രെ അ​ധി​കൃ​ത​ർ തെര​ച്ചി​ൽ നടത്തിയെ ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തെ​ര​ച്ചി​ൽ ശ​ക്ത​മ​ല്ലെ​ന്നു കാ​ണി​ച്ചു ക​ഴി​ഞ്ഞ​ദി​വ​സം ജോ​ണി​ന്‍റെ ബ​ന്ധു​ക്ക​ളും വീ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് ഓ​ഫീ​സി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​മെ​ന്ന പേ​രി​ൽ ഫി​ഷ​റീ​സ് വ​കു​പ്പ് കോ​ടി​ക​ൾ ചെ​ല​വി​ടു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും ല​ക്ഷ്യം കാ​ണു​ന്നു​മി​ല്ല. മ​ൺ​സൂ​ൺ കാ​ല​ത്തെ ക​ട​ൽ ക്ഷോ​ഭ​ത്തി​ൽ​പ്പെ​ട്ട് ഇ​തി​ന​കം നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി. പു​ല്ലു​വി​ള സ്വ​ദേ​ശി ജോ​ൺ മ​ത്യാ​സ് ഉ​ൾ​പ്പെ​ടെ ചി​ല​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​മ്പോ​ഴും ശ​ക്ത​മാ​യ ക​ട​ൽ​ത്തി​ര​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള ഒ​രു ബോ​ട്ടു പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് വി​ഴി​ഞ്ഞം ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ര​ദേ​ശ സ്റ്റേ​ഷ​നു​ക​ളും മ​റ്റെ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റും മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

സ്വ​ന്ത​മാ​യി ര​ക്ഷാ​ബോ​ട്ടു​ക​ൾ വാ​ങ്ങാ​ൻ മ​ടി​ക്കു​ന്ന ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യ​ബ​ന്ധ​ന സീ​സ​ണി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ക്ഷ​ക്കെ​ന്ന പേ​രി​ൽ ബോ​ട്ടു​ക​ൾ വാ​ട​ക​ക്കെ​ടു​ക്കു​ക​യാ​ണു പ​തി​വ്. പ​ല​പ്പോ​ഴും ക​ണ്ടം ചെ​യ്യാ​ൻ ക​ര​യ്ക്ക് ക​യ​റ്റി​യി​രി​ക്കു​ന്ന ട്രോ​ള​ർ ബോ​ട്ടു​ക​ളെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യാ​ണ് ജീ​വ​ൻ ര​ക്ഷ​ക്കാ​യി ഉ​ട​മ​സ്ഥ​ർ ന​ൽ​കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​ത്തി​നും വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ വാ​ട​ക ബോ​ട്ടു​ക​ൾ യ​ഥാ​സ​മ​യം എ​ൻ​ജി​ൻ സ്റ്റാ​ർ​ട്ടാ​കാ​തെ ക​ര​യി​ൽ കി​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ആ​റ​ര​ക്കോ​ടി​യോ​ളം രൂ​പ​ക്കെ​ന്ന​പേ​രി​ൽ മ​റൈ​ൻ ആം​ബു​ല​ൻ​സും ക​ട​ലി​ൽ ഇ​റ​ക്കി​യ​ത്. ക​ട​ൽ​ത്തി​ര​ക​ളെ ഭേ​ദി​ച്ച് മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള ആം​ബു​ല​ൻ​സു വാ​ങ്ങി അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​ട്ട​പ്പു​റ​ത്താ​യി. ക​ട​ലി​ൽ പോ​കാ​ൻ പാ​ക​ത്തി​ലു​ള്ള ട​ഗ്ഗു​ക​ൾ വാ​ങ്ങാ​ന​ള്ള പ​ണം ചെ​ല​വ​ഴി​ച്ച് അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ആം​ബു​ല​ൻ​സ് വാ​ങ്ങി​യ​തി​ലൂ​ടെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യു​ണ്ടെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തു​ട​ക്കം മു​ത​ൽ ആ​രോ​പി​ച്ചെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ സീ​സ​ണി​ൽ ഏ​റ്റ​വും അ​ധി​കം വ​ള്ള​ങ്ങ​ൾ ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന വി​ഴി​ഞ്ഞ​ത്തി​ന്‍റെ സു​ര​ക്ഷ​യ് ക്കാ​യി മൂ​ന​ന്നു സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ക​ട​ൽ​ക്ഷോ​ഭ സ​മ​യ​ത്ത് പ​ട്രോ​ളിം​ഗി​നി​റ​ങ്ങാ​ൻ പാ​ക​ത്തി​ൽ മൂ​ന്നു ചെ​റു​ക​പ്പ​ലു​ക​ളു​ള്ള​തു തീ​ര​സം​ര​ക്ഷ​ണ സേ​ന​ക്ക് മാ​ത്ര​മാ​ണ്. എ​ന്നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ അ​ക​പ്പെ​ട്ട​താ​യി അ​റി​ഞ്ഞാ​ലും ഇ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങ​ണ​മെ​ങ്കി​ൽ ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശം എ​ത്ത​ണം. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ എ​ല്ലാം ക​ഴി​ഞ്ഞി​രി​ക്കും.

തീ​ര​ദേ​ശ പൊലീസി​നു​ള്ള ഒ​രു പ​ഴ​ഞ്ച​ൻ ഇ​ന്‍റ​ർ​സെ​പ്റ്റ​ർ ബോ​ട്ടി​നെ ക​ര​യി​ൽ ക​യ​റ്റി​വ​ച്ചി​ട്ടും ദി​വ​സ​ങ്ങ​ളാ​യി.
സു​ര​ക്ഷി​ത​മാ​യ ഒ​രു ബോ​ട്ട് വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന ഇ​വ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യം ചെ​വി​കൊ​ള്ളാ​ൻ ആ​രു​മി​ല്ലെ​ന്നാ​ണു പൊ​തു​വേ​യു​ള്ള ആ​ക്ഷേ​പം. നി​ല​വി​ൽ ഫി​ഷ​റീ​സ് വ​കു​പ്പ് വാ​ട​ക​ക്കെ​ടു​ക്കു​ന്ന ബോ ​ട്ടി​ലാ​ണു മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റും തീ​ര​ദേ​ശ പൊലീസും സം​യു​ക്ത​മാ​യി പ​ട്രോ​ളിം​ഗി​നി​റ​ങ്ങു​ന്ന​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​നു സ്വ​ന്ത​മെ​ന്നു പ​റ​യാ​ൻ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച ഒ​രു വ​ള്ള​മു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു കു​റ​ച്ചെ​ങ്കി​ലും ഉ​ത​കു​ന്നു​ണ്ടെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ ക​ര​യ്ക്കെ​ത്തി​ക്കാ​ൻ വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. തീ​ര​ദേ​ശ പൊ​ലി​സീ​നെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റി​നെ​യും ശ​ക്തി​പ്പെ​ടു​ത്ത​മെ​ന്നാ​ണ് ആവശ്യമുള്ളത്.

Tags : Nattuvishesham Local News Vizhinjam Fisheries

Recent News

Corehub Up