x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞം തുറമുഖം: കേ​ര​ള​ം കാ​ത്തി​രു​ന്ന ച​രി​ത്ര​മു​ഹൂ​ർ​ത്ത​ത്തി​ന് 18ന് ​സാ​ക്ഷാ​ത്കാ​ര​ം

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ
Published: August 14, 2026 11:38 PM IST | Updated: August 14, 2026 11:38 PM IST

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം : കേ​ര​ളം വ​ർ​ഷ​ങ്ങ​ളാ​യി പ്ര​തി​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ദി​വ​സ​ത്തി​ന് 18ന് സാ​ക്ഷാ​ത്കാ​ര​മാ​കും. ച​ര​ക്കു​മാ​യി ആ​ദ്യ ക​ണ്ടെ​യ്ന​ർ ക​ര​തൊ​ടു​ന്ന ദി​ന​മാ​ണ് അന്ന്. ആ​യി​ര​ത്തി​ല​ധി​കം കൂ​റ്റ​ൻ ക​പ്പ​ലു​ക​ളും 23 ല​ക്ഷ​ത്തി​ല​ധി​കം ക​ണ്ടെ​യ്ന​റു​ക​ളും കൈ​കാ​ര്യം ചെ​യ്ത വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌ട്ര തു​റ​മു​ഖ​ത്തി​ൽ ഒ​രു ക​ണ്ടെ​യ്ന​റു​പോ​ലും ക​ര​യി​ലൂ​ടെ കൊ​ണ്ടു​പോ​യി​ല്ലെ​ന്ന പേ​രുദോ​ഷ​ത്തി​നും മു​ഖ്യ​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന ച​രി​ത്ര​മു​ഹൂ​ർ​ത്ത​ത്തോ​ടെ അ​റു​തി​യാ​കും.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി ഒ​ന്നാ​മ​ത്തെ ക​ണ്ടെ​യ്ന​ർ സ്‌​പെ​യി​നി​ലേ​ക്ക് ക​ട​ൽ ക​ട​ക്കു​ന്ന​തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ കേ​ര​ള​ക്ക​ര​ക്കാ​ർ ഒ​ന്നാ​കെ വി​ഴി​ഞ്ഞ​ത്ത് അ​ണി​നി​ര​ക്കും. 2015ൽ ​നി​ർ​മ്മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി നീ​ണ്ട ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​ന് ശേ​ഷം 2024 ജൂ​ലൈ​യി​ൽ സാ​ൻ ഫെ​ർ​ണാ​ണ്ടോ എ​ന്ന കൂ​റ്റ​ൻ ക​പ്പ​ലി​ന് ആ​തി​ഥേ​യ​ത്വം ന​ൽ​കി​യ​തോ​ടെ തു​ട​ങ്ങി​യ ക​പ്പ​ൽ വ​ര​വി​ന് പി​ന്നെ കു​റ​വു​ണ്ടാ​യി​ല്ല. 2024 അ​വ​സാ​നം വാ​ണി​ജ്യ തു​റ​മു​ഖം എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്ന വി​ഴി​ഞ്ഞ​ത്തി​ന് പി​ന്നെ തി​രി​ഞ്ഞ് നോ​ക്കേ​ണ്ടി​യും​വ​ന്നി​ല്ല. പ​ക്ഷെ എ​പ്പോ​ഴും തി​ര​ക്കി​ലാ​യ തു​റ​മു​ഖ​ത്ത് നി​ന്ന് ഒ​രു ക​ണ്ടെ​യ്ന​ർ എ​ങ്കി​ലും ക​ര​യി​ലൂ​ടെ ഓ​ടി​ക്കാ​ണാ​ൻ മലയാളിക്ക് ര​ണ്ട​ര വ​ർ​ഷം വീ​ണ്ടും കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.

തു​റ​മു​ഖ​ത്തു​നി​ന്നു​ള്ള ക​യ​റ്റു​മ​തി- ഇ​റ​ക്കു​മ​തി (എ​ക്സിം) ച​ര​ക്കു​നീ​ക്ക​മാ​ണ് 18ന് ​ആ​രം​ഭി​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ നി​ന്ന് നേ​രി​ട്ടു​ള്ള ഗു​ണ​ഫ​ലം സം​സ്ഥാ ന​ത്തി​നു ല​ഭ്യ​മാ​ക്കു​ന്ന പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​ണി​ത്. ആ​ദ്യ ക​ണ്ടെ​യ്ന‌​ർ ലോ​റി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​വു​ക. ക​യ​റ്റു​മ​തി​ക്കു​ള്ള ആ​ദ്യ ക​ണ്ടെ​യ്ന​ർ എ​ല്ലാ ത​യാ​റെ​ടു​പ്പു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം തു​റ​മു​ഖ​ത്തെ​ത്തി. നി​ല​മേ​ൽ കേ​ന്ദ്ര​മാ​യു​ള്ള ഭ​ക്ഷ്യോ​ൽ​പാ​ദ​ക ക​മ്പ നി​യു​ടെ 20 അ​ടി ക​ണ്ടെ​യ്ന​റാ​ണ് യാ​ഡി​ൽ എ​ത്തി​യ​ത്.

എം​എ​സ്‌​സി​യു​ടെ ക​പ്പ​ലി​ൽ സ്പെ​യി​നി​ലെ വ​ല​ൻ​സി​യ തു​റ​മു​ഖ​ത്തേ​ക്കാ​ണു കൊ​ണ്ടു​പോവു​ക. വാ​ട്ട​ർ​ലൈ​ൻ ഷി​പ്പി​ംഗ് ആ​ൻ​ഡ് ലോ ​ജി​സ്റ്റി​ക്സ്, ആ​സ്‌​പി​ൻ​വാ​ൾ ഷി​പ്പി​ംഗ് ക​മ്പ​നി എ​ന്നീ ഏ​ജ​ൻ​സിക​ൾ​ക്കാ​ണ് ഏ​കോ​പ​ന​ച്ചു​മ​ത​ല.
അ​തി​നുശേ​ഷം മി​ഷ​ൻ സ​മു​ദ്രാ കോ​ൺ​ക്ലേ​വ് ന​ട​ക്കും. ഇ​തോ​ടൊ​പ്പം വ്യ​വ​സാ​യി​ക​ളു മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ സം​വ​ാദവുമു​ണ്ടാ​കും.​

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up