കൊച്ചി: രോഗികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് വിവിധ റെയിൽവേ സ്റ്റേഷനുകൾക്ക് വിപിഎസ് ലേക്ഷോര് ആശുപത്രി വീൽ ചെയറുകൾ കൈമാറി.
പ്ലാറ്റ്ഫോമുകളിലൂടെയും ട്രോളി പാതയിലൂടെയും പരുക്കൻ പ്രതലങ്ങളിലൂടെയും സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന വിധത്തിൽ പ്രത്യേകം രൂപകല്പന ചെയ്ത വീൽ ചെയറുകളാണ് നൽകിയത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വിപിഎസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫന് വീൽ ചെയറുകൾ കൈമാറി. എറണാകുളം ജംഗ്ഷൻ, ടൗൺ, തൃപ്പൂണിത്തുറ, വള്ളത്തോൾ നഗർ തുടങ്ങിയ റെയിൽ സ്റ്റേഷനുകളിലായിരിക്കും വീൽ ചെയറുകൾ ലഭ്യമാകുക.
ജനങ്ങൾക്ക് ഗുണപ്രദമാകുന്ന എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യാനാകുമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് വി.പി.എസ് ലേക്ഷോർ ഇത്തരം സേവന പദ്ധതികൾക്ക് നേതൃത്വം വഹിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള വ്യക്തമാക്കി.
ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ സുനിൽകുമാർ, ലേക്ഷോര് സി.ഇ.ഒ ജയേഷ് വി. നായർ, സി.എസ്.ആർ കമ്മിറ്റി ചെയർമാൻ അഡ്വ. വേണുഗോപാൽ, കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ ടി. അനിൽകുമാർ, റെയിൽവേ സ്റ്റേഷൻ കൺസൾട്ടേറ്റിവ് കമ്മിറ്റി പ്രതിനിധിയും കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡൻറുമായ സി.എസ്. കർത്ത തുടങ്ങിയവർ പ്രസംഗിച്ച
Tags : nattu vishesham VPS Lakeshore