x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രി​വി​ല കു​തി​ക്കു​ന്നു; ഒ​രാ​ഴ്ച​യ്ക്കി​ടെ 12 രൂ​പ വ​രെ വ​ർ​ധ​ന

വെബ് ഡെസ്ക്
Published: October 19, 2026 07:22 AM IST | Updated: October 19, 2026 07:22 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പ​ണി​യി​ൽ അ​രി​വി​ല കു​തി​ച്ചു​യ​രു​ന്ന​ത് കു​ടും​ബ ബ​ജ​റ്റു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. ഒ​രാ​ഴ്ച​യ്ക്കി​ടെ വി​വി​ധ​യി​നം അ​രി​ക​ൾ​ക്ക് കി​ലോ​യ്ക്ക് നാ​ല് രൂ​പ മു​ത​ൽ 12 രൂ​പ വ​രെ​യാ​ണ് വി​ല വ​ർ​ധി​ച്ച​ത്. ബി​രി​യാ​ണി അ​രി​ക്ക് കി​ലോ​യ്ക്ക് 10 രൂ​പ മു​ത​ൽ 20 രൂ​പ വ​രെ​യും വി​ല കൂ​ടി. അ​രി​ക്കു പു​റ​മേ മ​സാ​ല​ക​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല ഉ​യ​ർ​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ടു​ക്ക​ള​ച്ചെ​ല​വും വ​ർ​ധി​ക്കു​ക​യാ​ണ്.

ഒ​രാ​ഴ്ച മു​ന്പ് കി​ലോ​യ്ക്ക് 50 രൂ​പ​യാ​യി​രു​ന്ന ജ​യ അ​രി​യു​ടെ വി​ല 55 രൂ​പ​യാ​യി ഉ​യ​ർ​ന്നു. പൊ​ന്നി അ​രി​ക്ക് 60 രൂ​പ​യി​ൽ​നി​ന്ന് 68 രൂ​പ​യാ​യും പൊ​ന്നി ചൂ​ടി​ക്ക് 65 രൂ​പ​യി​ൽ​നി​ന്ന് 78 രൂ​പ​യാ​യും വി​ല വ​ർ​ധി​ച്ചു. പൊ​ന്നി ഫൈ​വ് അ​രി​യു​ടെ വി​ല 60 രൂ​പ​യി​ൽ​നി​ന്ന് 68 രൂ​പ​യാ​യി. വൈ​റ്റ് ആ​ൻ​ഡ് വൈ​റ്റ് അ​രി​ക്ക് 50 രൂ​പ​യാ​യി​രു​ന്ന​ത് 56 രൂ​പ​യി​ലേ​ക്കും ഉ​യ​ർ​ന്നു. മ​ന്തി അ​രി​യു​ടെ വി​ല കി​ലോ​യ്ക്ക് 140 രൂ​പ​യി​ലെ​ത്തി.

മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട ബി​രി​യാ​ണി അ​രി​യു​ടെ​യും വി​ല വ​ർ​ധ​ന ശ്ര​ദ്ധേ​യ​മാ​ണ്. ജോ​ക്ക​ർ ബ്രാ​ൻ​ഡ് അ​രി​ക്ക് കി​ലോ​യ്ക്ക് 80 രൂ​പ​യാ​യി​രു​ന്ന​ത് 100 രൂ​പ​യാ​യി. മ​ല​ബാ​ർ, ത്രീ​മാ​ൻ തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളു​ടെ ബി​രി​യാ​ണി അ​രി​ക്ക് 180 രൂ​പ​യി​ൽ​നി​ന്ന് 190 രൂ​പ​യാ​യും ഉ​യ​ർ​ന്നു. ബി​രി​യാ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വും ഇ​തോ​ടെ വ​ർ​ധി​ക്കും.

അ​രി​ക്കു പു​റ​മേ മ​സാ​ല​ക​ൾ, ബി​സ്ക​റ്റു​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കും വി​പ​ണി​യി​ൽ വി​ല കൂ​ടി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യി​ലു​ണ്ടാ​കു​ന്ന തു​ട​ർ​ച്ച​യാ​യ വ​ർ​ധ​ന സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​തി​മാ​സ ചെ​ല​വു​ക​ളെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്.

ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ പ്ര​ധാ​ന അ​രി ഉ​ത്പാ​ദ​ക മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ കാ​ലാ​വ​സ്ഥാ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും എ​ൽ​നി​നോ പ്ര​തി​ഭാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ര​ൾ​ച്ച​യും നെ​ല്ലു​ത്പാ​ദ​ന​ത്തെ ബാ​ധി​ച്ച​താ​ണ് വി​ല​വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​രി​വി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​പ​ണി​യി​ൽ​നി​ന്നു​ള്ള സൂ​ച​ന.

Tags : NattuVishesham DistrictNews

Recent News

Corehub Up