x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ണ​ക്ക​പ്പ് പ്ര​യാ​ണ​ത്തി​ന് ജി​ല്ല​യി​ല്‍ ഊ​ഷ്മ​ള സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: October 24, 2026 05:01 AM IST | Updated: October 24, 2026 05:01 AM IST

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ സ്വ​ര്‍​ണ​ക്ക​പ്പ് പ്ര​യാ​ണ​ത്തി​ന് അ​ങ്ക​മാ​ലി ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ സ്വ​ര്‍​ണ​ക്ക​പ്പ് പ്ര​യാ​ണ​ത്തി​ന് ജി​ല്ല​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ല്‍​കി. കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നി​ക്കു​ന്ന​തി​നു​ള്ള സ്വ​ര്‍​ണ​ക്ക​പ്പു​മാ​യു​ള്ള യാ​ത്ര ജി​ല്ല​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. അ​ങ്ക​മാ​ലി ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക​മേ​ള​യു​ടെ സ്വ​ര്‍​ണ​ക്ക​പ്പ് പ്ര​യാ​ണ​ത്തെ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷ​മാ​ണെ​ന്ന് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍​ക്ക് വ​ലി​യ സ്വ​പ്ന​ങ്ങ​ള്‍ കാ​ണാ​നും അ​വ സാ​ക്ഷാ​ത്ക​രി​ക്കാ​നു​മു​ള്ള പ്ര​ചോ​ദ​ന​മാ​ണ് ഇ​ത്ത​രം കാ​യി​ക​മേ​ള​ക​ൾ. കു​ട്ടി​ക​ളു​ടെ ബൗ​ദ്ധി​ക വി​കാ​സ​ത്തി​നൊ​പ്പം ക​ലാ, കാ​യി​ക, ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലെ ക​ഴി​വു​ക​ള്‍ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും അ​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ അം​ഗീ​കാ​രം ന​ല്‍​കു​ന്ന​തും പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ളം ഇ​ക്കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കാ​യി​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ജേ​ഴ്‌​സി​ക​ള്‍ വി​ത​ര​ണം ചെ​യ്ത​താ​യും അ​റി​യി​ച്ചു.
ച​ട​ങ്ങി​ല്‍ അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റീ​ത്ത പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മെ​റി​ന്‍, ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ വി​ല്‍​സ​ണ്‍ മു​ണ്ടാ​ട​ന്‍, ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി​നീ​ത ദി​ലീ​പ്, ആ​രോ​ഗ്യ കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലെ​ക്‌​സി ജോ​യ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ന്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up