x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യജീ​വ​ന് ഭീ​ഷ​ണി​യാ​യി ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി


Published: April 22, 2026 01:10 AM IST | Updated: April 22, 2026 01:10 AM IST

മ​ല​യോ​ര ഹൈ​വേ​യി​ൽ ക​രു​വ​ഞ്ചാ​ൽ-വാ​യാ​ട്ടു​പ​റ​മ്പ് റോ​ഡ​രി​കി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ത്ത് ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി പൈ​പ്പു​ക​ൾ ഇ​റ​ക്കി​യ നി​ല​യി​ൽ.

ക​രു​വ​ഞ്ചാ​ൽ: ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു. ച​പ്പാ​ര​പ്പ​ട​വ്, ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി​ക്ക് വേ​ണ്ടി റോ​ഡ് കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും കാ​ൽ​ന​ട യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബാ​ല​പു​രം-ഉ​ടു​മ്പുംചി​റ്റ ക​വ​ല, മീ​മ്പ​റ്റി-വാ​യാ​ട്ടു​പ​റ​മ്പ് ഹൈ​സ്കൂ​ൾ, മ​ല​യാ​ളം​മു​ക്ക്-ക​രി​വേ​ട​ൻകു​ണ്ട് ത​ട്ട് എ​ന്നീ റോ​ഡു​ക​ളു​ടെ അ​രി​ക് പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത് വ​ലി​യ ഗ​ർ​ത്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പൈ​പ്പ് ഇ​ടാ​ൻ വേ​ണ്ടി ബാ​ല​പു​രം-ഉ​ടു​മ്പും​ചി​റ്റ ക​വ​ല റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം കീ​റി​യ​തോ​ടെ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നുപോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ പ​തി​വാ​ണ്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ വ​രെ ഓ​ടാ​ൻ മ​ടി​ക്കു​ന്ന​തി​നാ​ൽ യാ​ത്രാ ദു​രി​ത​വും രൂ​ക്ഷ​മാ​ണ്.

മ​ല​യോ​ര​മേ​ഖ​ല​യി​ൽ പ​ല സ്ഥ​ല​ത്തും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ജ​ല​സം​ഭ​ര​ണ ടാ​ങ്കു​ക​ളും കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. ക​രു​വ​ഞ്ചാ​ൽ-വാ​യാ​ട്ടു​പ​റ​മ്പ്-ന​ടു​വി​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ ടാ​റിം​ഗി​ന് പു​റ​മേ റോ​ഡ് സൈ​ഡു​ക​ളും കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തി​യ​താ​ണ്. ഇ​പ്പോ​ൾ ഇ​വി​ടെ​യും ജ​ൽജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി ഈ ​കോ​ൺ​ഗ്രീ​റ്റ് ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ച് പൈ​പ്പി​ടു​ന്ന​തി​നാ​യി വ​ലി​യ പൈ​പ്പു​ക​ൾ ഇ​റ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​രി​ത​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചാ​ൽ ഉ​ട​ൻ അ​ത് പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​ക്ക​ണം എ​ന്നാ​ണ് ച​ട്ടം.
എ​ന്നാ​ൽ, കു​ത്തി​പ്പൊ​ളി​ച്ച സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​തേ അ​വ​സ്ഥ തു​ട​രു​ക​യാ​ണ്. പ​ല സ്ഥ​ല​ത്തും മ​ണ്ണി​ട്ട് മൂ​ടു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത് വ​ലി​യ മ​ഴ​യി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ഒ​ഴു​കി​പ്പോ​യി വീ​ണ്ടും വ​ലി​യ ചാ​ലു​ക​ൾ രൂ​പ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കും.

പ​ദ്ധ​തി അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും അ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ക​ഴി​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​ക്ഷം.

Tags : Water life project nattuvishesham local news

Recent News

Corehub Up