x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലോ​സ​റ്റി​ന് മു​ക​ളി​ലി​രു​ന്ന് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​രന്‍റെ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 12, 2026 01:06 AM IST | Updated: September 12, 2026 01:06 AM IST

സമരം നടത്തുന്ന ബോ​ട്ട് ലാ​സ്‌​ക​ര്‍ മു​ഹ​മ്മ​ദ് ഷാ.

എ​ട​ത്വ: ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ യാ​ത്രാ ബോ​ട്ടു​ക​ളി​ലും എ​ട​ത്വ ബോ​ട്ട് സ്റ്റേ​ഷ​നി​ലും ശു​ചി​മു​റി സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​ല്‍ ക്ലോ​സ​റ്റി​ന് മു​ക​ളി​ലി​രു​ന്ന് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ പ്ര​തി​ഷേ​ധം. എ​ട​ത്വ സ്‌​റ്റേ​ഷ​നി​ലെ ബോ​ട്ട് ലാ​സ്‌​ക​ര്‍ മു​ഹ​മ്മ​ദ് ഷാ​യാ​ണ് വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

എ​ട​ത്വ സ്‌​റ്റേ​ഷ​നി​ല്‍ മാ​ത്രം 35 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​വ​ര്‍​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യം നി​ര്‍​വ​ഹി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ല. 24 മ​ണി​ക്കൂ​റും ജോ​ലി​ചെ​യ്യു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. പ​മ്പാ ന​ദി​യോ​ര​ത്തും കാ​യ​ലു​ക​ളു​ടെ തീ​ര​ത്തു​മാ​ണ് പ്രാ​ഥ​മി​കാ​വ​ശ്യം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യാ​ണ് പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന 51 ബോ​ട്ടു​ക​ളി​ല്‍ 36 എ​ണ്ണ​വും സ്റ്റീ​ല്‍ ബോ​ട്ടു​ക​ളാ​ണ്. ഇ​വ​യി​ല്‍ പ​ല​തി​ലും ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​മി​ല്ല. ചി​ല ബോ​ട്ടു​ക​ളി​ല്‍ ഇ-​ടോ​യ്‌​ല​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ല​ങ്ങ​ളാ​യി മാ​ലി​ന്യം നീ​ക്കാ​ത്ത​തി​നാ​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്.

Tags : NattuVishesham DistricteNews

Recent News

Corehub Up