x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ജ​ന​ഹി​ത പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ നി​വേ​ദ​നം

വെബ് ഡെസ്ക്
Published: July 30, 2026 02:31 AM IST | Updated: July 30, 2026 02:31 AM IST

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ്ഥി​ര നി​ര്‍​മാ​ണം എ​വി​ടെ ന​ട​ത്ത​ണ​മെ​ന്ന​തി​ല്‍ ജ​ന​ഹി​ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ‌ഡോ. ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​കം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം അ​യ​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​ല്‍​പ്പ​റ്റ​യ്ക്ക​ടു​ത്ത് മ​ട​ക്കി​മ​ല​യി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന സ്ഥ​ല​ത്ത് നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളി​ല്‍ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. സ്ഥാ​പ​നം നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ന​ന്ത​വാ​ട​യി​ല്‍ യോ​ജി​ച്ച സ്ഥ​ലം ക​ണ്ടെ​ത്തി നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന വാ​ദ​വും ശ​ക്ത​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​ഹി​ത പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം അ​യ​ച്ച​ത്. 2012ലെ ​ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച​താ​ണ് വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്. ഉ​മ്മ​ന്‍​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മ​ട​ക്കി​മ​ല​യി​ല്‍ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് വി​ട്ടു​കൊ​ടു​ത്ത 50 ഏ​ക്ക​ര്‍ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു. വൈ​കാ​തെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. പി​ന്നീ​ട് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക​ല്‍​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ മു​ര​ണി​ക്ക​ര​യി​ല്‍​നി​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭൂ​മി​യി​ലേ​ക്ക് റോ​ഡ് നി​ര്‍​മാ​ണം ഭാ​ഗി​ക​മാ​യി ന​ട​ത്തി. ഇ​തി​നു​ശേ​ഷ​മാ​ണ് മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി പാ​രി​സ്ഥി​തി​ക പ്ര​ശ്‌​നം ഉ​ള്ള​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണ​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നു പ​റ​ഞ്ഞ് സ്ഥാ​പ​നം മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ താ​ത്കാ​ലി​ക​മാ​യി ആ​രം​ഭി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മാ​ന​ന്ത​വാ​ടി​യി​ല്‍ യോ​ജി​ച്ച സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള

അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട​ത്ത് നി​ല്‍​ക്കു​ക​യാ​ണ്.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​താ​ണ് ജി​ല്ല​യി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ള്‍​ക്കും സൗ​ക​ര്യ​പ്ര​ദം. എ​ന്നാ​ല്‍ നി​ര്‍​മാ​ണം മ​ട​ക്കി​മ​ല​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ മു​മ്പാ​കെ വ​യ്ക്കാ​ന്‍ ജി​ല്ല​യി​ലെ രാ​ഷ്‌​ട്രീ​യ മു​ന്ന​ണി​ക​ള്‍​ക്കും മ​ന്ത്രി​യ​ട​ക്കം എം​എ​ല്‍​എ​മാ​ര്‍​ക്കും ക​ഴി​യു​ന്നി​ല്ല. എ​ന്നി​രി​ക്കേ ജ​ന​ഹി​ത പ​രി​ശോ​ധ​ന പ്ര​സ​ക്ത​മാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രു​ടെ​യും മു​ഖം ന​ഷ്ട​പ്പെ​ടു​ത്താ​തെ​യും ആ​രോ​ടും പ്രീ​തി​യോ ഭ​യ​മോ ഇ​ല്ലാ​തെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്ഥ​ല​നി​ര്‍​ണ​യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു.

Tags : Nattuvishesham Districtnews

Recent News

Corehub Up