എടത്വ: സംഘര്‍ഷഭരിതമായ വര്‍ത്തമാനകാലത്ത് കരുണയുടെ മനുഷ്യരാകാന്‍ വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ശക്തി സ്വീകരിക്കണമെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. തോമസ് തറയില്‍ ആഹ്വാനം ചെയ്തു.
നവീകരിച്ച മരിയാപുരം മേരിമാതാ ദേവാലയത്തിന്റെ ആശിര്വാദകര്മ്മത്തെത്തുടര്ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ഷോഭങ്ങളെ തുടര്‍ന്ന് ദേവാലയത്തിന് അടിക്കടിയുണ്ടായ തകര്‍ച്ച വിപുലമായ പ്രവർത്തനത്തിലുടെയാണ് പരിഹരിച്ച് നവീകരിച്ചത്. വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തക്കാട്ട്, വികാരി ഫാ. ജോസഫ് കളരിക്കൽ, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
Tags : nattu vishesham We must receive compassion