x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ന്‍റെ പ​രി​മി​തി ക​ണ​ക്കി​ലെ​ടു​ക്കാ​തെ അ​ന്യാ​യ പി​ഴയെന്ന്: വൈ​പ്പി​നി​ൽ ആ​ക്ഷേ​പം വ്യാ​പ​കം

വെബ് ഡെസ്ക്
Published: August 7, 2026 12:50 AM IST | Updated: August 7, 2026 12:50 AM IST

പ്രതീകാത്മക ചിത്രം

വൈ​പ്പി​ൻ : അ​ശാ​സ്ത്രീ​യ​മാ​യി കാ​ന​യും ന​ട​പ്പാ​ത​യും നി​ർ​മി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​തി കു​റ​ഞ്ഞ വൈ​പ്പി​ൻ സം​സ്ഥാ​ന​പാ​ത​യി​ൽ പ​ര​മാ​വ​ധി അ​രി​കു ചേ​ർ​ന്ന് പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ പി​ഴ ചു​മ​ത്തി പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​ന്യാ​യ​മാ​യി പി​ഴി​യു​ന്ന​താ​യി ആ​ക്ഷേ​പം.

ഓ​ട്ട​ത്തി​നി​ട​യി​ൽ ഫോ​ൺ അ​റ്റ​ൻ​ഡ് ചെ​യ്യാ​നോ വ​ഴി ചോ​ദി​ക്കാ​നോ അ​രി​കി​ൽ നി​ർ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ പോ​ലും വെ​റു​തെ വി​ടു​ന്നി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ​യെ​ല്ലാം ഫോ​ട്ടോ​യെ​ടു​ത്ത് പ​രി​വാ​ഹ​നി​ലേ​ക്ക് അ​പ് ലോ​ഡ് ചെ​യ്തു പി​ഴ ഈ​ടാ​ക്കു​ന്ന രീ​തി​യാ​ണ് വൈ​പ്പി​നി​ൽ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചെ​യ്തു​വ​രു​ന്ന​ത്.

ഇ​തി​നു​വേ​ണ്ടി മാ​ത്രം സ്വ​ന്തം വാ​ഹ​ന​ത്തി​ൽ കാ​മ​റ ഫി​റ്റ് ചെ​യ്ത് ചി​ത്ര​ങ്ങ​ൾ എ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ദി​ന​ച​ര്യ​യാ​ക്കി​യ ചി​ല മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം, അ​പ​ക​ട​ക​ര​മാ​യ ഓ​വ​ർ​ടേ​ക്കിം​ഗ് , ജോ​ലി​സ​മ​യ​ത്തെ ജീ​വ​ന​ക്കാ​രു​ടെ ല​ഹ​രി ഉ​പ​യോ​ഗം, ബൈ​ക്ക് യാ​ത്രി​ക​രു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് നേ​രെ ക​ണ്ണ​ട​ച്ചു കൊ​ണ്ടാ​ണ് നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്ക് സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്നും അ​നാ​വ​ശ്യ​മാ​യി പി​ഴ ഈ​ടാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Fines

Recent News

Corehub Up