മേലൂർ: പാലപ്പിള്ളി പ്രദേശത്ത് വിധവയുടെയും മനോദൗർബല്യമുള്ള യുവാവിന്റെയും വീടുകയറി ആക്രമണം നടന്നതായി പരാതി. റോഡിൽ ചവറ് അടിച്ചുകൂട്ടിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവമെന്ന് പറയുന്നു.
അയൽവാസിയായ കൃഷ്ണപ്രസാദ് എന്ന വ്യക്തിയാണ് മനോദൗർബല്യമുള്ള യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചതായി ആരോപണം. തുടർന്ന് കല്ലെറിഞ്ഞ് വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കേടുവരുത്തി തള്ളി മറിച്ചിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് വിധവയായ അമ്മയും മകനും കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Tags : nattu vishesham Widow's house