x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കൊ​ല​വി​ളി തു​ട​രു​ന്നു

വെബ് ഡെസ്ക്
Published: October 12, 2026 02:00 AM IST | Updated: October 12, 2026 02:00 AM IST

എ​ട​വ​ണ്ണ കി​ഴ​ക്കേ ചാ​ത്ത​ല്ലൂ​രി​ൽ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്ന​പ്പോ​ൾ.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കൊ​ല​വി​ളി തു​ട​രു​ന്നു. എ​ട​വ​ണ്ണ കി​ഴ​ക്കേ ചാ​ത്ത​ല്ലൂ​രി​ൽ കാ​ട്ടു​പ​ന്നി 56കാ​രി​യു​ടെ ജീ​വ​നെ​ടു​ത്തു. കാ​ട്ടു​പ​ന്നി ശ​ല്യം ത​ട​യാ​ത്ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും അ​നാ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ​ക്ക് അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ഭൂ​രി​പ​ക്ഷം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്. എ​ട​വ​ണ്ണ​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​താ​യി കി​ഴ​ക്കേ ചാ​ത്ത​ല്ലൂ​ർ ല​ക്കി​പ്പ​ടി​യി​ലെ പ​ര​ശു​രാ​മ​ൻ കു​ന്ന​ത്ത് ഫാ​ത്തി​മ (56) കൊ​ല്ല​പ്പെ​ട്ട​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ഫാ​ത്തി​മ, ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മ​സ്ജി​ദി​ൽ പ്രാ​ർ​ഥി​ക്കാ​ൻ പോ​കു​ന്പോ​ഴാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച് കൊ​ല്ല​പ്പെ​ടു​ത്തി​യ​ത്.

കാ​ട്ടു​പ​ന്നി​യി​ൽ നി​ന്ന് ഇ​വ​രെ ര​ക്ഷി​ക്കാ​നെ​ത്തി​യ നാ​ലു​പേ​ർ​ക്കു നേ​രെ​യും കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. ഇ​വ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ്. സം​ഭ​വം നാ​ടി​നെ ന​ടു​ക്കി​യി​രി​ക്കു​ക​യാ​ണ്. തോ​ക്ക് ലൈ​സ​ൻ​സു​ള്ള അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ൻ​മാ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് തു​ട​രു​ന്ന​ത്. കാ​ട്ടി​ലു​ള്ള​തി​നേ​ക്കാ​ൾ കാ​ട്ടു​പ​ന്നി​ക​ളു​ള്ള​ത് റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലെ കു​റ്റി​ക്കാ​ടു​ക​ളി​ലും ച​തു​പ്പ് സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ്. ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​രി​ധി​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് കാ​ട്ടു​പ​ന്നി​ക​ളാ​ണു​ള്ള​ത്.

നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​ക​ളി​ലാ​യി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ, ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ 500 ലേ​റെ പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​നു​ള്ള അ​നു​മ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ കാ​ട്ടു​പ​ന്നി ശ​ല്യ​മു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് ന​ൽ​ക​ണം. കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന ഷൂ​ട്ട​ർ​മാ​ർ​ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ണം ന​ൽ​കാ​നും ന​ട​പ​ടി വേ​ണം. ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ഊ​ർ​ങ്ങാ​ട്ടി​രി, എ​ട​വ​ണ്ണ, കു​ഴി​മ​ണ്ണ, ചാ​ലി​യാ​ർ, നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ൽ, ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര, ക​രു​ളാ​യി, മൂ​ത്തേ​ടം, അ​മ​ര​ന്പ​ലം, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ, വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്ത​ലെ തി​രു​വാ​ലി, ചോ​ക്കാ​ട്, കാ​ളി​കാ​വ്, ക​രു​വാ​ര​കു​ണ്ട്, തൂ​വൂ​ർ പ​രി​ധി​ക​ളി​ലെ​ല്ലാം കാ​ട്ടു​പ​ന്നി ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി പി.​കെ. ബ​ഷീ​ർ, മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ എ​ന്നി​വ​ർ മു​ൻ​കൈ​യെ​ടു​ത്ത് യോ​ഗം വി​ളി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Wild animals NattuVishasham DistrictNews

Recent News

Corehub Up