x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​ള്ളൂ​രി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ത്തി​ൽ


Published: June 21, 2026 02:29 AM IST | Updated: June 21, 2026 02:29 AM IST

മു​ള്ളേ​രി​യ: ബെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ള​ദ​പ്പാ​റ​യി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ത്തി​ൽ. വീ​ര​മൂ​ല​യി​ലെ സൂ​ര്യ​നാ​രാ​യ​ണ ഭ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലാ​ണ് പ​ത്തി​ലേ​റെ കാ​ട്ടു​പോ​ത്തു​ക​ൾ ഇ​റ​ങ്ങി​യ​ത്.

നേ​ര​ത്തേ കാ​ട്ടാ​ന​ക​ളും കാ​ട്ടു​പോ​ത്തു​ക​ളും ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്ന​തി​നാ​ൽ ഇ​വി​ടെ വ​നാ​തി​ർ​ത്തി​യി​ൽ ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ സൗ​രോ​ർ​ജ​വേ​ലി നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​തി​യാ​യ സം​ര​ക്ഷ​ണ​മോ അ​റ്റ​കു​റ്റ​പ​ണി​ക​ളോ ഇ​ല്ലാ​ത്ത​തു​മൂ​ലം ഇ​പ്പോ​ൾ വേ​ലി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ചാ​ർ​ജി​ല്ലാ​താ​യ​താ​ണ് വീ​ണ്ടും കാ​ട്ടു​പോ​ത്തു​ക​ൾ എ​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൃ​ഷി​നാ​ശം വ​ർ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

 

Tags : Wild buffaloes Nattuvishesham Distric News

Recent News

Corehub Up