x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ള​ത്ത് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു


Published: May 30, 2026 01:44 AM IST | Updated: May 30, 2026 01:44 AM IST

ആ​റ​ളം പൂ​ത​ക്കു​ണ്ടി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച വാ​ഴ​കൃ​ഷി.

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ പൂ​ത​ക്കു​ണ്ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വ​ൻ കൃ​ഷി​നാ​ശം വ​രു​ത്തി.​ ആ​റ​ളം ഫാം ​കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് പു​ഴ ക​ട​ന്നാ​ണ് ആ​ന എ​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ പൂ​ത​ക്കു​ണ്ടി​ലെ കീ​ഴ്പ്പാ​ട്ടി​ല്ല​ത്ത് ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​യു​ടെ വീ​ട്ടി​ന് സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്. ഇ​വി​ടെ​യു​ള്ള നൂ​റോ​ളം വാ​ഴ​ക​ളാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. പ​റ​മ്പി​ൽ സ്ഥാ​പി​ച്ച കൈ​യാ​ല​യും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി ഫാം ​കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് എ​ട്ട് ആ​ന​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം ആ​റ​ളം വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യ​താ​യി വ​നം വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കൃ​ഷി​യി​ട​ത്തി​ൽ അ​വ​ശേ​ഷി​ച്ച ആ​ന പു​ഴ​ക​ട​ന്ന് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​തെന്ന് സം​ശ​യി​ക്കു​ന്നു. കൂ​ടു​ത​ൽ ആ​ന​ക​ൾ ഫാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ അ​വേ​ശി​ക്കു​ന്നു​ണ്ടെ​ന്ന് ഫാം ​തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

നോ​ക്കു​ത്തി​യാ​യി തൂ​ക്കുവേ​ലി

ആ​റ​ളം ഫാ​മി​ൽ നി​ന്ന് പു​ഴ​ക​ട​ന്ന് മു​ഴ​ക്കു​ന്ന്, ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി പു​ഴ​യോ​ര ഭാ​ഗ​ങ്ങ​ളി​ൽ നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ സ്ഥാ​പി​ച്ച തൂ​ക്കുവേ​ലി നോ​ക്കു​ത്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വേ​ലി​ക്ക് മു​ക​ളി​ലേ​ക്ക് വ​ള്ളി​ക​ൾ പ​ട​ർ​ന്നു ക​യ​റി ന​ശി​ച്ചു. മ​ര​ക്കൊ​മ്പു​ക​ൾ പൊ​ട്ടി വീ​ണും പ​ല​സ്ഥ​ല​ങ്ങ​ളി​ലും തൂ​ക്കുവേ​ലി​യു​ടെ ക​ണ​ക്‌ഷൻ വി​ച്ഛേ​ദി​ച്ച നി​ല​യി​ലാ​ണ്. വേ​ലി​ക​ളു​ടെ പ​രി​പാ​ല​നം വ​നം​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണെ​ങ്കി​ലും കാ​ര്യ​മാ​യ പ​രി​ച​ര​ണം ഉ​ണ്ടാ​കു​ന്നി​ല്ല.

വേ​ലി സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച വാ​ച്ച​ർ​ക്ക് മാ​സ​ങ്ങ​ളാ​യി ശ​ന്പ​ള​വും മ​റ്റും മു​ട​ങ്ങി​യ​താ​യും പ​രാ​തി​യു​ണ്ട്. ഗ​ജ​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി ഫാ​മി​ലെ ആ​ന​ക​ളെ തു​ര​ത്തു​മ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​വ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശ​ക്ത​മാ​യ സം​വി​ധാ​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​ക​ണം. പൂ​ത​ക്കു​ണ്ട് മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും കാ​ട്ടാ​ന എ​ത്തു​ന്ന​ത്. ആ​ന​യു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Tags : Wildfires destroy nattuvishesham local news

Recent News

Corehub Up