ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് -എം റാന്നി നിയോജക മണ്ഡലം കമ്മിറ്റി വടശേരിക്കര
വടശേരിക്കര: വടശേരിക്കര ടൗണിലും ജനവാസ മേഖലകളിലും നിരന്തരം ഇറങ്ങുന്ന കാട്ടാന, കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികൾ ജനജീവിതത്തിനും കൃഷിവിളകൾക്കും വൻ നാശനഷ്ടം വരുത്തുന്നതിനെതിരേ കേരള കോൺഗ്രസ് - എം, കർഷക യൂണിയൻ-എം റാന്നി നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
വടശേരിക്കര ടൗണിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കേരള കോൺഗ്രസ് - എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് - എം നേതാക്കളായ മനോജ് മാത്യു, എം. സി. ജയകുമാർ, ടോമി വടക്കേമുറി, ജോൺ വി. തോമസ്, തോമസ് മോഡി, ലിജോ വാളനാംകുഴി, ബഹനാൻ ജോസഫ്, സാബു കുറ്റിയിൽ, അന്നമ്മ വർഗീസ്, ശോഭ ചാർലി, അനീന ശാമുവേൽ, ബാബു അന്തിയാംകുളം, വി. ജി. റജി, ഷാജി വി. മാത്യു, കെ.പി. തോമസുകുട്ടി, രാജു മാംപ്ലാക്കൽ, ചാർളി ഏബ്രഹാം, ചെറിയാൻ തോമസ് എന്നിവർ പ്രസംഗിച്ചു.