ചമ്പക്കുളം: കഴിഞ്ഞ നാലു ദിവസങ്ങളിലായി ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നുവന്ന മങ്കൊമ്പ് ഉപജില്ലാ കലോത്സവം ‘കലയോടം2025ല്‍’ ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്എച്ച്എസ്എസ് വിഭാഗത്തില്‍ 188 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് എത്തി.
111 പോയിന്റുകളുമായി നെടുമുടി എന്എസ്എച്ച്എസ്എസ് രണ്ടാംസ്ഥാനവും 92 പോയിന്റുമായി പുളിങ്കുന്ന് സെന്റ് ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ചമ്പക്കുളം സെന്റ് മേരീസ്247 പോയിന്റുമായി ഒന്നാം സ്ഥാനവും 177 പോയിന്റുമായി പുളിങ്കുന്ന് ലിറ്റില്‍ ഫ്ലവര്‍ സ്കുള് രണ്ടാം സ്ഥാനത്തും140 പോയിന്റുമായി കൈനകരി ഹോളി ഫാമിലി ഹൈസ്കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി.
യുപി വിഭാഗത്തില്‍ ചമ്പക്കുളം സെന്റ് തോമസ് യുപി സ്കൂള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ കണ്ണാടി എസ്എച്ച്, ചമ്പക്കുളം സെന്റ് മേരീസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എല്‍പി വിഭാഗത്തില്‍ പുളിങ്കുന്ന് അമലോത്ഭവ എല്‍പി സ്കൂള്‍ ഒന്നാം സ്ഥാനത്തും ആറ്റുവാത്തല എല്‍എഫ് എല്‍പിഎസ് രണ്ടാംസ്ഥാനത്തും ചമ്പക്കുളം സെന്റ് തോമസ് മൂന്നാം സ്ഥാനത്തുമെത്തി.
ഹൈസ്കൂള്‍ സംസ്ക്യതകലോത്സവത്തില് നെടുമുടി എന്‍ എസ്എച്ച്എസ് ഒന്നാം സ്ഥാനത്തെത്തി. യുപി വിഭാഗത്തില്‍ ചമ്പക്കുളം സെന്റ് മേരീസ് ഒന്നാം സ്ഥാനത്തും, ചമ്പക്കുളം സെന്റ് തോമസ്, നെടുമുടി എന്‍എസ്എച്ച്എസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്ക തിയോളജിക്കല്‍ സെന്റര്‍, സെന്റ് മേരീസ് ഓഡിറ്റോറിയം എന്നിങ്ങനെ ഏഴു വേദികളിലായി അരങ്ങേറിയ കലാ മാമാങ്കത്തിനാണ് തിരശീലവീണത്. യോഗത്തില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മദന് നായര്‍, നെടുമുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു ആന്റണി കടമാട് എന്നിവര്‍ സമ്മാനം വിതരണം ചെയ്തു.
Tags : Art Festival nattuvisesham local news