x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​ൻ​കു​ന്ന് മേ​ഖ​ല​യി​ൽ ഒ​രാ​ഴ്ച​യാ​യി ത​ന്പ​ടി​ച്ച് പി​ടി​യാ​ന​യും കു​ട്ടി​യും; തു​ര​ത്താ​തെ വ​നംവ​കു​പ്പ്


Published: April 22, 2026 01:19 AM IST | Updated: April 22, 2026 01:19 AM IST

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​രി മേ​ഖ​ല​യി​ൽ കു​ന്നേ​ൽ​പ​റ​മ്പി​ൽ മ​ത്താ​യി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങ് ആ​ന​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ.

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം​ക​ട​വ്-ക​ളി​ത്ത​ട്ടും​പാ​റ-ക​രി മേ​ഖ​ല​യി​ൽ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യു​ള്ള പി​ടി​യാ​ന​യും കു​ട്ടി​യും പ്ര​ദേ​ശ​ത്ത് ഭീ​തി പ​ര​ത്തു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി വ്യാ​പ​ക നാ​ശം വി​ത​യ്ക്കു​ന്ന ആ​ന​ക​ളെ തു​ര​ത്താ​ൻ വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

സ​ന്ധ്യ​യോ​ടെ​യാ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. ജ​ന​വാ​സം ഉ​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ മേ​ഖ​ല​ക​ളി​ലെ തെ​ങ്ങ്, ക​ശു​മാ​വ് തു​ട​ങ്ങി​യ​വ ആ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്നു​ണ്ട്. ക​ളി​ത്ത​ട്ടും​പാ​റ​യി​ൽ കു​ന്നേ​ൽ ജോ​ർ​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ വ​ലി​യ നാ​ശ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ക​രി​യി​ൽ കു​ന്നേ​ൽ​പ​റ​മ്പി​ൽ മ​ത്താ​യി​യു​ടെ തെ​ങ്ങും മ​റ്റു കൃ​ഷി​ക​ളും ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലെ കാ​ർ​ഷി​ക​വി​ള​ക​ളു​ടെ നാ​ശം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.

സോ​ള​ർ വേ​ലി നി​ർ​മാ​ണം വൈ​കു​ന്നു

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​നു​ള്ള സോ​ളാ​ർ തൂ​ക്കു​വേ​ലി നി​ർ​മാ​ണം വൈ​കു​ന്ന​താ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും എ​ത്താ​ൻ പ്ര​ധാ​ന കാ​ര​ണം. കൃ​ഷി​വ​കു​പ്പും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ തൂ​ക്കു​വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ക​ച്ചേ​രി​ക്ക​ട​വി​ൽ ആ​രം​ഭി​ച്ച് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യാ​യ എ​ട​പ്പു​ഴ വാ​ള​ത്തോ​ടി​ൽ പൂ​ർ​ത്തി​യാ​കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ​നാ​തി​ർ​ത്തി​ക​ളി​ൽ​കൂ​ടി​യു​ള്ള വേ​ലി നി​ർ​മാ​ണം ഉ​ദ്ദേ​ശി​ച്ച വേ​ഗ​ത​യി​ൽ നീ​ങ്ങു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന ത​ട​സം. വേ​ലി നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന സാ​മി​ഗ്രി​ക​ൾ സ്ഥ​ല​ത്ത് എ​ത്തി​ക്ക​ൽ ത​ന്നെ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്.

പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​മി​തി​ക​ളാ​ണ് വേ​ലി നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്കു​ന്ന​ത്. മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ദ്ദേ​ശി​ച്ച പ​ദ്ധ​തി​യാ​ണ് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ നീ​ണ്ടു​പോ​കു​ന്ന​ത്. മ​ഴ ആ​രം​ഭി​ച്ചാ​ൽ മേ​ഖ​ല​യി​ൽ വേ​ലി നി​ർ​മാ​ണം അ​സാ​ധ്യ​മാ​കും.

 

Tags : Woman and child nattuvishesham local news

Recent News

Corehub Up