x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആനക്കിടങ്ങിലെ വെള്ളം നീക്കി​ത്തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 7, 2026 11:20 PM IST | Updated: August 7, 2026 11:20 PM IST

ആ​​ന​​ക്കി​​ട​​ങ്ങി​​ൽ കെ​​ട്ടി​​നി​​ൽ​​ക്കു​​ന്ന വെ​​ള്ളം വ​​നം​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഹോ​​സ് ഉ​​പ​​യോ​​ഗി​​ച്ച് ഒ​​ഴു​​ക്കി​​ക്ക​​ള​​യു​​ന്നു.

മു​​ണ്ട​​ക്ക​​യം: പാ​​ക്കാ​​ന​​ത്തെ ജ​​ല​​ബോം​​ബ് വ​​നം​​വ​​കു​​പ്പ് നി​​ർ​​വീ​​ര്യ​​മാ​​ക്കി​​ത്തു​​ട​​ങ്ങി. പു​​ഞ്ച​​വ​​യ​​ൽ പാ​​ക്കാ​​നം ഇ​​ഞ്ച​​ക്കു​​ഴി ഭാ​​ഗ​​ത്ത് വ​​നാ​​തി​​ർ​​ത്തി​​യി​​ൽ നി​​ർ​​മി​​ച്ചി​​രു​​ന്ന ആ​​ന​​ക്കി​​ട​​ങ്ങു​​ക​​ളി​​ൽ കെ​​ട്ടി​​നി​​ൽ​​ക്കു​​ന്ന വെ​​ള്ള​​മാ​​ണ് പ്ര​​ദേ​​ശ​​ത്ത് അ​​പ​​ക​​ട ഭീ​​ഷ​​ണി​​യാ​​യി മാ​​റി​​യി​​രു​​ന്ന​​ത്. കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​ത്തി​​ൽ ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് ലി​​റ്റ​​ർ വെ​​ള്ളം കെ​​ട്ടി​​നി​​ൽ​​ക്കു​​ന്ന​​ത് പ്ര​​ദേ​​ശ​​ത്ത് മ​​ഴ​​വെ​​ള്ള​​പ്പാ​​ച്ചി​​ലി​​ന് ഇ​​ട​​യാ​​ക്കു​​മോ എ​​ന്ന ആ​​ശ​​ങ്ക ഉ​​യ​​ർ​​ന്നി​​രു​​ന്നു.

ഇ​​തോ​​ടെ പ​​ല കു​​ടും​​ബ​​ങ്ങ​​ളും പ്ര​​ദേ​​ശ​​ത്തു​​നി​​ന്ന് മാ​​റി താ​​മ​​സി​​ക്കേ​​ണ്ട അ​​വ​​സ്ഥ​​യു​​മു​​ണ്ടാ​​യി. ഈ ​​വാ​​ർ​​ത്ത ക​​ഴി​​ഞ്ഞ ദി​​വ​​സം ദീ​​പി​​ക റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ്ഥ​​ല​​ത്തെ​​ത്തു​​ക​​യും തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. കി​​ട​​ങ്ങു​​ക​​ളു​​ടെ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി നി​​ര​​വ​​ധി വ​​ലി​​യ ഹോ​​സു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് വെ​​ള്ളം താ​​ഴേ​​ക്ക് ഒ​​ഴു​​ക്കി​​ക്ക​​ള​​യു​​ന്ന രീ​​തി​​യാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ൽ, ഇ​​ത് പ്ര​​ശ്ന​​ത്തി​​ന് ശാ​​ശ്വ​​ത പ​​രി​​ഹാ​​ര​​മാ​​കി​​ല്ല. മ​​ഴ മാ​​റി​​യ​​തി​​നു​​ശേ​​ഷം ആ​​ന​​ക്കി​​ട​​ങ്ങി​​ലെ ജ​​ല​​നി​​ര​​പ്പ് ഒ​​ര​​ള​​വി​​ൽ കൂ​​ടു​​ത​​ൽ ഉ​​യ​​രാ​​ത്ത രീ​​തി​​യി​​ൽ വ​​ലു​​പ്പ​​മു​​ള്ള ഹോ​​സു​​ക​​ൾ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും ശാ​​സ്ത്രീ​​യ​​മാ​​യ രീ​​തി​​യി​​ൽ സ്ഥാ​​പി​​ച്ച് സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കി​​യാ​​ൽ മാ​​ത്ര​​മേ പ്ര​​ശ്ന​​ത്തി​​ന് ശാ​​ശ്വ​​ത പ​​രി​​ഹാ​​ര​​മാ​​കു​​ക​​യു​​ള്ളൂ.

Tags : Nattuvishesham DistrictNews DeepikaNews elephant trench.

Recent News

Corehub Up