x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോലിക്കുനിന്ന വീട്ടിൽനിന്നു ആഭരണങ്ങൾ ക​വ​ർന്ന ജോ​ലി​ക്കാ​രി പി​ടി​യി​ലായി


Published: July 7, 2026 06:36 AM IST | Updated: July 7, 2026 06:36 AM IST

പേ​രൂ​ര്‍​ക്ക​ട: ജോ​ലി​ക്കുനി​ന്ന വീ​ട്ടി​ല്‍ നി​ന്നു ആഭരണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​ശേ​ഷം അ​ല​മു​റ​യി​ട്ട വ​യോ​ധി​ക വ​നി​താ​പോ​ലീ​സ് ന​ട​ത്തി​യ ദേ​ഹ​പ​രി​ശോ​ധ​ന​യി​ല്‍ കു​ടു​ങ്ങി. നെ​ടു​മ​ങ്ങാ​ട് ചു​ള്ളി​മാ​നൂ​ര്‍ സ്വ​ദേ​ശി​നി ജ​യ എ​ന്നു​വി​ളി​ക്കു​ന്ന ര​ത്‌​ന​മ്മ (68) ആ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30നാ​യി​രു​ന്നു സം​ഭ​വം. ക​വ​ടി​യാ​ര്‍ മു​ട്ട​ട ല​ക്ഷ്മി ന​ഗ​ര്‍ ഹൗ​സ് ന​മ്പ​ര്‍ 247 ക​ണ്ണാ​ടി​ശേരി​ല്‍ വീ​ട്ടി​ല്‍ ആ​നി ജോ​ര്‍​ജിന്‍റെ മ​ക​ള്‍ ജെ​ലി ഫി​ലി​പ്പി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. ര​ത്‌​ന​മ്മ കു​റ​ച്ചു​നാ​ളാ​യി ഈ ​വീ​ട്ടി​ല്‍ ജോ​ലി​ക്കു നി​ല്‍​ക്കു​ക​യാ​ണ്. സം​ഭ​വ​ദി​വ​സം വീ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്ന ത​ക്ക​ത്തി​ല്‍ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​റു​പ​വ​ന്‍ വ​രു​ന്ന സ്വ​ര്‍​ണ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ർച്ച നടത്തുകയായിരുന്നു.

മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ഇ​വ​ര്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു. അ​തി​നു​ശേ​ഷം ക​ള്ള​ന്മാ​ര്‍ അ​ല​മാ​ര തു​റ​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യ​താ​യി അ​ല​മു​റ​യി​ട്ടു. ഇ​തോ​ടെ വി​വ​രം സ​മീ​പ​വാ​സി​ക​ള്‍ അ​റി​യു​ക​യും വി​വ​ര​മ​റി​ഞ്ഞ് പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു.

പോ​ലീ​സ് വീ​ട്ടി​ലാ​കെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ര​ത്‌​ന​മ്മ​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഒ​ടു​വി​ല്‍ സ്റ്റേ​ഷ​നി​ല്‍നി​ന്ന് വ​നി​താ പോ​ലീ​സു​കാ​രെ വ​രു​ത്തു​ക​യും ര​ത്‌​ന​മ്മ​യു​ടെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെയ്യുക യായിരുന്നു.

അ​ങ്ങ​നെ​യാ​ണ് ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന സ്വ​ര്‍​ണ​മാ​ല​യും ര​ണ്ടു​വ​ള​ക​ളും ഉ​ള്‍​പ്പെ​ടെ ആ​റു​പ​വ​ന്‍ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​താ​യി മ​റ്റു​ള്ള​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ശ്ര​ദ്ധ​തി​രി​ച്ച​ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്നു ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ ര​ത്‌​ന​മ്മ​യെ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags : nattu vishesham Worker arrested stealing jewelry

Recent News

Corehub Up