പൂന്തുറ: പതിനാലുവർഷത്തെ സാമൂഹ്യസേവനങ്ങളിൽനിന്നും വേൾഡ് വിഷൻ ഇന്ത്യ തിരുവനന്തപുരം ബാൽജ്യോതി പ്രൊജക്റ്റ് വിടവാങ്ങുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തികരണം, സാമൂഹ്യ തിന്മകൾക്കെതിരെ ബോധവത്കരണം, തൊഴിൽ പരിശീലനം എന്നിവയിലൂടെ തിരുവനന്തപുരം പൂന്തുറ എന്നിവിടങ്ങളിൽ പ്രവർത്തിച്ച സാമൂഹ്യ സന്നദ്ധ സംഘടനയാണ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നത്.
സമാപന സമ്മേളനം ലോകാരോഗ്യ സംഘടനയിലെ മുൻ ടെക്നിക്കൽ ഓഫീസർ ഡോ. എസ്.എസ്. ദാസ് ഉദ്ഘാടനം ചെയ്തു. വേൾഡ് വിഷൻ ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ സാംസൺ ബാന്ദു, പ്രൊജക്ട് ഓഫീസർ ബാബുക്കുട്ടൻ ഫ്രാൻസിസ്, സെന്റ് തോമസ് ലത്തീൻ കാത്തലിക് പള്ളി വികാരി റവ. ഡോ. ഡാർവിൻ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
എക്സൈസ് ഇൻസ്പെക്ടർ എസ്. ദിലീപ് കുമാർ, സങ്കൽപ്പ് കോ-ഓർഡിനേറ്റർ നീതു എസ്. സൈനു, പൂന്തുറ വാർഡ് കൗൺസിലർ ശ്രുതിമോൾ, തമ്പാനൂർ വാർഡ് കൗൺസിലർ ഹരി കുമാർ, പൂന്തുറ മുൻ വാർഡ് കൗൺസിലർ മേരി ജിപ്സി, ബാൽജ്യോതി മുൻ പ്രവർത്തകൻ സോജോ തുടങ്ങിയവർ പ്രസംഗിച്ചു. ചൈൽഡ് മൊബലൈസർ വിക്ടറി മേരി നന്ദി പറഞ്ഞു.