x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്തം; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി


Published: January 27, 2026 10:28 PM IST | Updated: January 27, 2026 10:28 PM IST

പെ​രു​വ​ന്താ​നം: പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. നി​ല​വി​ൽ താ​വ​ളം മേ​ഖ​ല​യി​ലെ അ​ഞ്ചു​പേ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു പേ​രു​മു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി മേ​ഖ​ല​യി​ലെ മൂ​ന്ന് പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളി​ൽ നി​ന്നു​ള്ള സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. മ​ഞ്ഞ​പ്പി​ത്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ കി​ണ​റു​ക​ളും മ​റ്റ് ജ​ല​സ്രോ​ത​സു​ക​ളും അ​ടി​യ​ന്ത​ര​മാ​യി ക്ലോ​റി​നേ​ഷ​ൻ ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​മാ​യി അ​റി​യി​ച്ചു.

കൂ​ടാ​തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണ​വും പ്രതി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​ത്തു​ട​ങ്ങി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ സ്വ​ജ അ​റി​യി​ച്ചു.

തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​വു​ള്ളൂ​വെ​ന്നും കൈ​ക​ൾ സോ​പ്പി​ട്ട് ക​ഴു​കു​ക​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ്വ​യം ചി​കി​ത്സ ന​ട​ത്ത​രു​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന് അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നുണ്ട്.

Tags : Yellow fever nattuvishesham local news

Recent News

Corehub Up