x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ഫാ​ന്‍ ല​ഹ​രി വി​രു​ദ്ധ ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച് വൈ​എം​സി​എ

വെബ് ഡെസ്ക്
Published: October 11, 2026 11:53 PM IST | Updated: October 11, 2026 11:53 PM IST

വൈ​എം​സി​എ സെ​ന്‍​ട്ര​ല്‍ സോ​ണ്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ഫാ​ന്‍ ല​ഹ​രി വി​രു​ദ്ധ ന​ട​ത്തം മാ​ര്‍​ത്തോ​മ്മാ സ​ഭാ സെ​ക്ര​ട്ട​റി റ​വ. ഡാ​നി​യേ​ല്‍ വ​ര്‍​ഗീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

തി​രു​വ​ല്ല: തു​ഫാ​ന്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് വൈ​എം​സി​എ സെ​ന്‍​ട്ര​ല്‍ സോ​ണ്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ഫാ​ന്‍ ല​ഹ​രി വി​രു​ദ്ധ ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. എ​സ്‌​സി​എ​സ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച തു​ഫാ​ന്‍ ന​ട​ത്തം ടൗ​ണ്‍ ചു​റ്റി സ​മാ​പി​ച്ചു. തു​ഫാ​ന്‍ ന​ട​ത്തം മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സ​ഭ സെ​ക്ര​ട്ട​റി റ​വ. ഡാ​നി​യ​ല്‍ വ​ര്‍​ഗീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

വൈ​എം​സി​എ മ​ധ്യ​മേ​ഖ​ല ചെ​യ​ര്‍​മാ​ന്‍ കു​ര്യ​ന്‍ തൂ​മ്പു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍, യൂ​ത്ത് വ​ര്‍​ക്ക് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ലി​നോ​ജ് ചാ​ക്കോ, സ​ബ് റീ​ജ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ജോ​ജി പി. ​തോ​മ​സ്, ഒ.​വി. ജോ​സ​ഫ്, സ​നു വ​ര്‍​ഗീ​സ്, കെ. ​വി. രാ​ജു, ദേ​ശീ​യ സെ​ക്ര​ട്ട​റി ഷാ​ജി ജെ​യിം​സ്, റീ​ജ​ണ​ല്‍ സെ​ക്ര​ട്ട​റി പ്രി​ന്‍​സി​ലി വി​ബി​ന്‍, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജു​ന്‍ ഈ​പ്പ​ന്‍, ജി​ന്‍​സ​ണ്‍ ബേ​ബി, ഉ​ജ്വ​ല്‍ വ​ര്‍​ഗീ​സ്, പീ​റ്റ​ര്‍ കു​ര്യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up