വൈപ്പിൻ : യുവാവിനെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പിൻ മില്ലുവഴി കടവിൽ വീട്ടിൽ ദീപക്ക് (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. കുഴഞ്ഞുവീണതിനെതുടർന്ന് ദീപക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം ഇന്ന് പകൽ 12ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. പരേതരായ നടേശന്റെയും മൈത്രിയുടെയും മകനാണ്. ഭാര്യ: ജിലു. മക്കൾ: ജിത്തു ദീപക്, ദീപാഞ്ജലി.
Tags : Young man dies after falling in bathroom