അഖില്‍ അനില്‍ കുമാര്‍
മല്ലപ്പള്ളി: മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വായ്പൂര് പുത്തന്‍പുരയ്ക്കല്‍ അഖില്‍ അനില്‍കുമാര്‍ (29) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.30ന് മാതാപിതാക്കളോട് വഴക്കിട്ടശേഷം അനില്‍കുമാര്‍ മണിമലയാറ്റിലേക്കു ചാടുകയായിരുന്നുവെന്നു പറയുന്നു. ശനിയാഴ്ച രാത്രി തെരച്ചില്‍ നടത്തെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ തെരിച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ന് സ്കൂബ സംഘം മൃതദേഹം കണ്ടെത്തുകയായിരുന്നു. പിതാവ്: വായ്പൂര് അഞ്ജുസ് ഫാഷന്‍സ് ഉടമ പുത്തന്‍ പുരയ്ക്കല്‍ അനില്‍കുമാര്‍.
സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പില്‍. അവിവാഹിതനാണ്. അഖില്‍ വിദേശത്ത് ജോലി ചെയ്തിരുന്നു. മാതാവ്: രാജി. സഹോദരി: അഞ്ജലി.
Tags : body found NattuVishasham DistrictNews