x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​വ​ർ​ണ​ശോ​ഭ​യി​ൽ യു​വ​ദീ​പ്തി


Published: June 20, 2026 11:54 PM IST | Updated: June 20, 2026 11:54 PM IST

ചി​റ​ക്ക​ട​വ്: താ​മ​ര​ക്കു​ന്ന് സെ​ന്‍റ് ഇ​ഫ്രേം​സ് പ​ള്ളി​യി​ലെ എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം "സു​വ​ർ​ണ ശോ​ഭ​യി​ൽ യു​വ​ദീ​പ്തി' എ​ന്ന പേ​രി​ൽ ന​ട​ത്തി. രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് ന​രി​പ്പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ഫാ. ​ജ​യിം​സ് ച​വ​റ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​വൈ​എം ഡ​യ​റ​ക്‌​ട​ർ ഫാ. ​നോ​ബി വെ​ള്ളാ​പ്പ​ള്ളി ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. എസ്എം​വൈ​എം ചി​റ​ക്ക​ട​വ് യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ൻ, കൗ​ൺ​സി​ല​ർ അ​ൽ​ഫോ​ൻ​സ ബി​ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ഫി​ലി​പ്പ് സു​വ​ർ​ണ ജൂ​ബി​ലി ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്രം വീ​ഡി​യോ​യാ​യി അ​വ​ത​രി​പ്പി​ച്ചു. എ​ഴു​പ​തോ​ളം യു​വ​ജ​ന​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Yuvadeepti Nattuvishesham Distric News

Recent News

Corehub Up