തിരുവനന്തപുരം: ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് 2026-2027 അധ്യയന വർഷം മൂന്നു പുതിയ കോഴ്സുകൾ ആരംഭിക്കുന്നു.
വിദ്യാർഥികളെ തൊഴിലിനും സംരംഭകത്വത്തിനും സജ്ജരാക്കുന്ന വിധം രൂപപ്പെടുത്തിയ ബാച്ച്ലർ ഓഫ് പെർഫോമിംഗ് ആർട്സ് ( ബിപിഎ), ബാച്ച്ലർ ഓഫ് ഡിസൈൻ( B Des), മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടങ്ങി. അനുബന്ധ വിവരങ്ങൾക്ക് - 9847563334, 9961439966, 9363747099 Email - [email protected], [email protected], Website - www.asb.ac.in BPA (ബാച്ച്ലർ ഓഫ് പെർഫോമിംഗ് ആർട്സ്) ദക്ഷിണകേരളത്തിലെ ആദ്യ പെർഫോമിംഗ് ആർട്സ് കോഴ്സിൽ മോഹിനിയാട്ടം, ഭരതനാട്യം സ്പെഷലൈസേഷനുകളാണുള്ളത്.
ഇന്ത്യയിലെ പ്രമുഖ ക്ലാസിക്കൽ ഡാൻസർ ഡോ. നീന പ്രസാദിന്റെ നേതൃത്വത്തിൽ നടത്തുന്ന നാല് വർഷത്തെ ഡിഗ്രി കോഴ്സ് കുസാറ്റുമായി സഹകരിച്ചുള്ളതാണ്. കലാപരിശീലനത്തിന് പുറമേ പെർഫോമൻസ്, പ്രൊഡക്ഷൻ, ഡിജിറ്റൽ വ്യാപനം, മറ്റു പഠന വിഭാഗങ്ങളുമായുള്ള സഹകരണം എന്നിങ്ങനെ സമഗ്രമായ കരിക്കുലം ആണ് ഇതിന്റേത്. B. Des. (ബാച്ച്ലർ ഓഫ് ഡിസൈൻ) ബാച്ച്ലർ ഓഫ് ഡിസൈൻ കോഴ്സ് പൂർണമായും ഒരു മൾട്ടി ഡിസിപ്ലിനറി ഡിസൈൻ പ്രോഗ്രാമാണ്. ‘സ്റ്റുഡിയോ + ഇൻഡസ്ട്രി + ടെക്നോളജി’ മോഡലും ഫ്യൂച്ചറിസ്റ്റിക് സ്പെഷലൈസേഷനുകളുമാണ് കോഴ്സിന്റെ പ്രധാന പ്രത്യേകതകൾ. സ്റ്റുഡിയോ അടിസ്ഥാനമാക്കിയുള്ള അനുഭവപാഠങ്ങൾ, ലൈവ് ഇൻഡസ്ട്രി പ്രോജക്ടുകളും ഡിസൈൻ ചാലഞ്ചുകളും, ഡിസൈൻ വിദഗ്ധരുടെയും വ്യവസായ രംഗത്തുള്ളവരുടെയും മെന്റർഷിപ്പ് എന്നിവ പഠന സമീപനത്തിന്റെ ഭാഗമാണ്. UX/UI ഡിസൈനർ, വിഷ്വൽ കമ്യൂണിക്കേഷൻ സ്പെഷലിസ്റ്റ്, പ്രൊഡക്ട് ഡിസൈനർ, ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റ് , ഡിസൈൻ സംരംഭകർ തുടങ്ങിയ കരിയർ തേടുന്നവർക്ക് യോജ്യമാണ് കുസാറ്റ് അംഗീകൃത ബാച്ച്ലർ ഓഫ് ഡിസൈൻ കോഴ്സ്.
നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ കാലത്ത് കരിയർ തേടുന്നവർക്ക് വേണ്ടിയാണ് എംസിഎ കോഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്. പ്രോജക്ട് അധിഷ്ഠിത പഠനം, നിരന്തരമുള്ള കോഡിംഗ് അസെസ്മെന്റ്, ടെക്നിക്കൽ ഇവാലുവേഷൻ എന്നിവ സവിശേഷതകളാണ്. ഇന്റേൺഷിപ്പും ക്യാപ്സ്റ്റോൺ പ്രോജക്ടും കോഴ്സിന്റെ ഭാഗമായിട്ടുണ്ട്. ഉയർന്ന പ്രതിഫലം ലഭിക്കുന്ന സോഫ്റ്റ്വേർ ഡെവലപ്പർ /എൻജിനിയർ, ഡേറ്റ സയന്റിസ്റ്റ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, ക്ലൗഡ് ആർക്കിടെക്ട്, ടെക് സംരംഭകത്വം എന്നിങ്ങനെ പല കരിയർ മേഖലകളിലേക്ക് വിദ്യാർഥികൾ സജ്ജരാകുന്നു.