കഴക്കൂട്ടം സൈനിക സ്കൂൾ
കഴക്കൂട്ടം: സൈനിക സ്കൂളിലെ 2027-28 വർഷത്തെ ആറ്, ഒൻപത് ക്ലാസുകളിലേക്കുള്ള ഓൾ ഇന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
പ്രതീക്ഷിക്കുന്ന ഒഴിവുകൾ: ആറാം ക്ലാസിലേക്ക് 65 ആൺകുട്ടികളും 10 പെൺകുട്ടികളും ഒമ്പതാം ക്ലാസിലേക്ക് 25 ആൺകുട്ടികളും 2 പെൺകുട്ടികളും. ഒഴിവുകളിൽ വിവിധ കാരണങ്ങളാൽ മാറ്റം വന്നേക്കാം.
2015 ഏപ്രിൽ 1നും 2017 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്ക് ആറാം ക്ലാസിൽ പ്രവേശനത്തിന് അപേക്ഷിക്കാം. 2012 ഏപ്രിൽ 1നും 2014 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്കാണ് ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബർ 2. അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിശദ വിവരങ്ങൾക്കും https:// examട.nta. nic.in/sainik-school-society/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അഖിലേന്ത്യാ തലത്തിൽ സൈനിക സ്കൂൾ പ്രവേശത്തിനുള്ള ബ്രോഷറും ഈ സൈറ്റിൽ ലഭ്യമാണ്.
Tags : Sainik School Kazhakootam Applications invited Admission Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation