മാരുതി ആൾട്ടോ കെ 10
മൈലേജ് 24.07
കിലോമീറ്റർ/ ലിറ്റർ
ഒരു ലിറ്റർ എൻജിനുള്ള ഹ്യുണ്ടായി ഇയോണുമായി മത്സരിക്കാൻ മാരുതി സുസൂക്കി പുറത്തിറക്കിയ മോഡൽ . ആൾട്ടോ 800 നോട് സമാനതയുള്ള രൂപമാണ് പുതിയ ആൾട്ടോ കെ 10 ന്. ഹെഡ് - ടെയ്ൽ ലാംപുകൾ, ക്രോം ഗ്രിൽ എന്നിവയിലാണ് വ്യത്യസ്തത.

ആൾട്ടോ കെ 10 ന്‍റെ ഒരു ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എൻജിന് 67 ബിഎച്ച്പിയാണ് കരുത്ത്. അഞ്ച് സ്പീഡ് മാന്വൽ, ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ ( എഎംടി) വകഭേദങ്ങൾ ഇതിനുണ്ട്. മാരുതി സുസൂക്കിയുടെ ഏറ്റവും വില കുറഞ്ഞ എഎംടി കാറാണ് ആൾട്ടോ കെ 10.