ടൊയോട്ട ഗ്ലാൻസ ജൂണിൽ വിപണിയിലെത്തും
ന്യൂ​ഡ​ൽ​ഹി: മാ​രു​തി-​ടൊ​യോ​ട്ട സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​രു​തി സു​സു​കി ബ​ലേ​നോ​യു​ടെ ടൊ​യോ​ട്ട വേ​ർ​ഷ​ൻ ജൂ​ണി​ൽ വി​പ​ണി​യി​ലെ​ത്തും.

ടൊ​യോ​ട്ട ഗ്ലാ​ൻ​സ എ​ന്ന പേരിൽ അ​വ​ത​രി​പ്പി​ക്കു​ന്ന വാ​ഹ​നം പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് ആ​ണോ എ​ന്ന് ടൊ​യോ​ട്ട സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഓ​ട്ടോ​മാ​റ്റി​ക്, മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​നു​ക​ളി​ൽ എ​ത്തു​ന്ന വാ​ഹ​നം അ​ഞ്ചു നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും. പ​രി​ഷ്ക​രി​ച്ച ഫ്ര​ണ്ട് ഗ്രി​ല്ലി​നൊ​പ്പം ടൊ​യോ​ട്ട​യു​ടെ ലോ​ഗോ​യു​മു​ണ്ടാ​കും. മാ​രു​തി ബ​ലേ​നോ​യെ അ​പേ​ക്ഷി​ച്ച് നി​ര​വ​ധി ഫീ​ച്ച​റു​ക​ൾ ഗ്ലാ​ൻ​സ​യി​ലു​ണ്ടാ​കും. അ​താ​യ​ത് ടൊ​യോ​ട്ട​യു​ടെ എ​ക്സ്ക്ലൂ​സീ​വ് ആ​ക്സ​സ​റീ​സു​ക​ളാ​യ സ്മാ​ർ​ട്ട്ഫോ​ൺ ആ​പ്, ടൊ​യോ​ട്ട എ​ക്സ്പ്ര​സ് സ​ർ​വീ​സ്, ബോ​ഡി ആ​ൻ​ഡ് പെ​യി​ന്‍റ് വാ​റ​ന്‍റി, ടൊ​യോ​ട്ട ക്യു ​സ​ർ​വീ​സ്, ടോ​യോ​ട്ട ഫി​നാ​ൻ​ഷ​ൽ സ​ർ​വീ​സ​സ്, റോ​ഡ്സൈ​ഡ് അ​സി​സ്റ്റ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും.


ബി​എ​സ് 6ലു​ള്ള 1.2 ലി​റ്റ​ർ കെ12​ബി പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് ഗ്ലാ​ൻ​സ​യ്ക്കു ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് 83 ബി​എ​ച്ച്പി പ​വ​റി​ൽ 113 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. ഡീ​സ​ൽ എ​ൻ​ജി​നി​ൽ വാ​ഹ​നം അ​വ​ത​രി​പ്പി​ക്കി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം മാ​രു​തി സു​സു​കി എ​സ്എ​ച്ച്‌​വി​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള ബ​ലേ​നോ​യു​ടെ 1.2 ലി​റ്റ​ർ ഡു​വ​ൽ ജെ​റ്റ് എ​ൻ​ജി​ൻ പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.