രണ്ടു മാസത്തിനുള്ളിൽ അര ലക്ഷം ബുക്കിംഗുകൾ; ചരിത്രംകുറിച്ച് ഹ്യുണ്ടായ് വെന്യു
Wednesday, July 31, 2019 3:54 PM IST
കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അവതരിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ ഫസ്റ്റ് ഫുള്ളി കണക്ടഡ് എസ്യുവി രണ്ടു മാസത്തിനുള്ളിൽ 50,000 ബുക്കിംഗുകളുമായി ചരിത്രം കുറിച്ചു. ടെക്നോളജിയുടെ ഏറ്റവും പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തി ഏവർക്കും ഉതകുന്ന തരത്തിൽ നിർമിച്ചെടുത്ത വെന്യു വാഹനവിപണിയിൽ വിപ്ലവകരമായ ഉണർവാണ് ഇതിനകം സൃഷ്ടിച്ചത്.
ഐ ജനറേഷൻ ഉപയോക്താക്കൾ ഇരുകൈയും നീട്ടിയാണ് വെന്യുവിനെ സ്വീകരിക്കുന്നതെന്നും, ഭാവി ടെക്നോളജിയും വാഹനത്തിനുള്ളിലെ സ്ഥലസൗകര്യവും വാഹനം നല്കുന്ന കംഫർട്ടും സുരക്ഷയും മികച്ച ഇന്റീരിയറും സ്റ്റൈലിഷ് ഡിസൈനും വെന്യുവിനെ ഉപയോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിക്കാൻ കാരണമായെന്നും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യാ ലിമിറ്റഡ് നാഷണൽ സെയിൽസ് ഹെഡ് വികാസ് ജെയിൻ പറഞ്ഞു.