മാരുതി സുസുക്കിയുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു
Friday, August 2, 2019 5:15 PM IST
ന്യൂഡൽഹി: രാജ്യത്തെ വാഹനവിപണി കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഏറ്റവും വലിയ വാഹനനിര്‍മാതാവായ മാരുതി സുസുക്കിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ജൂലൈ മാസത്തില്‍ 33.5 ശതമാനം വില്‍പ്പനയിടിവാണ് രേഖപ്പെടുത്തിയത്.
ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ മാരുതിയുടെ അറ്റലാഭം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയിലാണ്. 109264 വാഹനങ്ങളാണ് ജൂലൈയില്‍ മാരുതി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 164369 വാഹനങ്ങള്‍ വിറ്റിരുന്നു. ആള്‍ട്ടോ, വാഗന് ആര് എന്നിവയുടെ വില്പന 69.3 ശതമാനം ഇടിഞ്ഞു. ഈ രണ്ടു മോഡലുകളില്‍ ആകെ വിറ്റത് 11577 യൂണിറ്റുകള്‍ മാത്രമാണ്. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലെനോ, ഡിസയര്‍ തുടങ്ങിയ മോഡലുകളുടെ വില്പന 22 .7 ശതമാനമാണ് കുറഞ്ഞത്. വിറ്റാര ബ്രീസ്, എസ് ക്രോസ്സ് എന്നിവയുടെ സെയില്‍സ് 38 .1 ശതമാനമാണ് കുറഞ്ഞത്. എന്നാല്‍ സിയാസിന്റെ വില്പന വലിയ തോതില്‍ കൂടി. 48 യുണിറ്റ് വിറ്റിരുന്ന സ്ഥാനത്ത് ജൂലൈയില്‍ 2397 എന്നതിന്റെ വില്പന നടന്നു. മാരുതിയുടെ കയറ്റുമതിയും ജൂലൈയില്‍ കുറഞ്ഞിട്ടുണ്ട്.
9 . 4 ശതമാനം ഇടിവാണ് ഉണ്ടായത്. ഡീസല്‍ മോഡലുകള്‍ പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനമാണ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയിടിവിന് പ്രധാനമായും കാരണമായത്.